കെയര്‍ കരിയര്‍ ശില്പശാല സംഘടിപ്പിച്ചു.



തൊഴില്‍ തേടി ഖത്തറിലെത്തിയ യുവാക്കള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശവും ആത്മവിശ്വാസവും പകര്‍ന്നു നല്കി യൂത്ത് ഫോറം കരിയര്‍ അസിസ്റ്റന്‍സ് വിഭാഗമായ "കെയര്‍" (സെന്റര്‍ ഫോര്‍ കരിയര്‍ അസിസ്റ്റന്‍സ്, റിസര്‍ച്ച് ആന്ഡ് എജ്യുക്കേഷന്‍) നടത്തിയ ശില്‍പശാലയുടെ രണ്ടാം ഘട്ടം സമാപിച്ചു. ഖത്തറിലെ പുതിയ തൊഴില്‍ സാഹചര്യങ്ങള്‍, കരിയര്‍ നെറ്റ് വര്‍കിംഗ് ,  സി.വി. പ്രിപ്പറേഷന്‍ ,  ടെന്‍ഷന്‍ ഫ്രീ ഇന്റര്‍വ്യൂ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ആര്‍ഗസ് ടെക്നോളജീസിന്റെ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ എ.കെ. ഫൈസല്‍,  യു.ഡി.സി. ഐ.ടി. മാനേജര്‍ മുഹമ്മദ് ഫൈസല്‍ എന്നിവര്‍ പ്രസന്റേഷന്‍ നടത്തി. നേരത്തെ രജിസ്റ്റര്‍ ചെയ്ത ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അമ്പതോളം യുവാക്കള്‍ പങ്കേടുത്തു. വിവിധ ഇന്റര്‍വ്യൂകളില്‍ പങ്കെടുത്തവര്‍ അവരുടെ അനുഭവം മറ്റുള്ളവര്‍ക്കു പങ്കുവെച്ചു.
"കെയര്‍" ഡയറക്ടര്‍ സലീല്‍ ഇബ്രാഹീം കെയറിന്റെ തുടര്‍ പരിപാടികള്‍ വിശദീകരിച്ചു . നിസ്താര്‍ ഗുരുവായൂര്‍ സമാപന പ്രസംഗം നടത്തി. ഈ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള  തുടര്‍ പരിശീലന പരിപാടിയായ വ്യക്തിഗത കൌണ്സലിംഗ്  ചൊവ്വാഴ്ച ഹിലാലിലുള്ള യൂത്ത് ഫോറം ഓഫീസില്‍ നടക്കുമെന്ന് കെയര്‍ സെന്‍ട്രല്‍ കോര്ടിനടര്‍ സര്‍ഫറാസ് ഇസ്മയില്‍ അറിയിച്ചു . കൂടുതല്‍ വിവരങ്ങള്‍ക്ക് 66684049 എന്ന നമ്പറിലോ caredoha@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണം.








0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons