ദോഹ: യൂത്ത്ഫോറം ഖത്തർ സംഘടിപ്പിച്ച പ്രഥമ ഇന്റർ യൂണിറ്റ് എവർ റോളിങ്ങ് ഷട്ടിൽ ബാറ്റ്മിന്റൻ ടൂർണമെന്റിൽ ജൈദ ടീം ജേതാക്കളായി. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കു മദീന ഖലീഫ ടീമിനെയാണ് ജൈദ പരാചയപ്പെടുത്തിയത്. ജേതാക്കൾക്ക് ഖത്തർ ബാറ്റ്മിന്റൺ അസോസിയേഷൻ സെക്രട്ടറി ഗിരീഷ് വർക്കല ട്രോഫികൾ സമ്മാനിച്ചു. രണ്ട് ദിവസങ്ങളിലായി വക്ര ശാന്തിനികേതൻ സ്കൂളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 24 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.
ഫൈനലിന് മുന്നോടിയായി ടീമംഗങ്ങളെ ഖത്തർ സ്പോർട്സ് ക്ലബ് പതിനിധി ത്വാരിഖ് ബിൻ അലി ആൽ മഹ്മൂദ് പരിചയപ്പെട്ടു. വാശിയേറിയ ഫൈനൽ മത്സരത്തിൽ അഡ്വ.സകരിയ്യ വാവാട്, സഫീർ റഹ്മാൻ എന്നിവർ അണിനിരന്ന മദീന ഖലീഫ ടിമിനെ ടീമിനെ ജൈദ ടീമിനെ പ്രതിനിധീകരിച്ച കെ.വി സകരിയ, ഹബീബ് റഹ്മാൻ എന്നിവരാണ് നേരിട്ടത്. മുന്ന് സെറ്റുകളിലായി നടന്ന മത്സരത്തിൽ കാണികളെ ഹരം കൊള്ളിച്ച സ്മാശുകൾ കൊണ്ട് മദീന ഖലീഫ ആദ്യ സെറ്റിൽ മുന്നിട്ട് നിന്നെങ്കിലും അടുത്ത രണ്ട് സെറ്റുകളിൽ ജൈദ തിരിച്ചടിച്ചു..
സമാപന ചടങ്ങിൽ ജേതാക്കൾ, റണ്ണർസ് അപ്, മൂന്നാം സ്ഥാനക്കാരായ വക്ര ടീം എന്നിവർക്കു ഖത്തർ ബാറ്റ്മിന്റൺ അസോസിയേഷൻ സെക്രട്ടറി ഗിരീഷ് വർക്കല, ഇന്ത്യൻ ബാറ്റ്മിന്റൺ ക്ലബ് കൊച്ച് നൂറുദ്ധീൻ, ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ ജന: സെക്രട്ടറി സി.എച്ച്.നജീബ്, എന്നിവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു. യൂത്ത്ഫോറം പ്രസിഡന്റ് സാജിദ് റഹ്മാൻ, അസോസിയേഷൻ വൈസ് പ്രസിഡന്റ് വി.ടി. ഫൈസൽ, യൂത്ത്ഫോറം വൈസ് പ്രസിഡന്റ് എസ്.എ.ഫിറോസ് എന്നിവർ സംബന്ദിച്ചു. യൂത്ത് ഫോറം കലാകായിക വിഭാഗം കൺ വീനർ അഹമ്മദ് ഷാഫി സ്വാഗതം പറഞ്ഞു. ഷാഫി വലിയപറമ്പിൽ, മർസൂഖ്, നിസാം, അബ്ദുൾ ഖഫൂർ, അബ്ദുൾ വാഹദ് എന്നിവർ നേതൃത്ത്വം നൽകി.
0 comments:
Post a Comment