സർക്കാർ നിലപാട് ജനജീവിതം ദുസ്സഹമാക്കുന്നു: യൂത്ത് ഫോറം

ദോഹ: ഓയിൽ രാജാക്കന്മാർക്ക് രാജ്യത്തെ തീറെഴുതുന്ന നിലപാടെടുത്ത് കോണ്ട് അടിക്കിടെയുണ്ടാവുന്ന വിലക്കയറ്റത്തിലൂടെ ജനജീവിതം ദുസ്സഹമാക്കുന്ന സ്ഥിതിവിശേഷമാണ് നമ്മുടെ രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്നതെന്ന് യൂത്ത് ഫോറം പ്രധിഷേധക്കുറിപ്പിൽ അറിയിച്ചു.  ഇന്ദന വില  വർദ്ദനവ  അവശ്യ  സാധനങ്ങളുടെ   ഭീമമായ  വിലക്കയറ്റത്തിന്ന്  വഴിയൊരുക്കും. സാധാരണ ജനത്തെയാണ് അത് ഏറ്റവും അധികം ബാധിക്കുന്നത്.  പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറായി നിജപ്പെടുത്തിയ നടപടി ഇടത്തരക്കാര്‍ക്ക് ജീവതച്ചെലവ് വര്‍ദ്ധിക്കുന്നതിനിടയാക്കുന്നതാണ്.  ചെറുകിട വ്യാപാര രംഗത്തെ  വിദേശനിക്ഷേപത്ത്നുള്ള ശ്രമം ഭീമന്മാർക്ക് തുറന്ന അവസരമെരുക്കി ചെറുകിട  സംരംഭകരെ തുരത്താനുള്ള നടപടിയാണ് ഇത് രാജ്യത്തെയല്ല  കുത്തകകളെയാണ്  സഹായിക്കുകയെന്നും  യൂത്ത് ഫോറം വ്യക്തമാക്കി.

              വർഷങ്ങൾക്ക് മുമ്പ് പെട്രോൾ വില നിർണയാവകാശം എണ്ണ കമ്പനികൾക്ക് തിറെഴുതികെടുത്ത മന്മോഹൻസിങ്ങിന്റെ ഉദാരവത്കരണ ദാർഷ്ട്യമാണ് ഡീസൽ വില നിയന്ത്രണം എടുത്ത് കളയാനുള്ള ശ്രമത്തിലൂടെ പ്രകടമാവുന്നത്. ജനാധിപത്യ രാജ്യത്ത് സാധാരണ ജനങ്ങളെ പരിഗണിക്കാതെയുള്ള പരിശ്കാരങ്ങൾ വിജയിക്കില്ലെന്നും ജനവിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുന്നത് സ്വയം കുഴി തോണ്ടലാകുമെന്നും   യൂത്ത് ഫോറം  ചൂണ്ടിക്കാട്ടി.  പ്രസിഡന്റ് സാജിദ് റഹ്മാൻ അദ്ദ്യക്ഷത വഹിച്ചു.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons