എമെര്‍ജിങ്ങ് കേരള ചര്‍ച്ച സായാഹ്നത്തില്‍ സലീം നാലകത്ത്
'എമെര്‍ജിങ്ങ് കേരള'യെ കുറിച്ച പ്രവാസികളുടെ ആശയും ആശങ്കയും പങ്കു വെക്കാനുള്ള വേദിയായി യൂത്ത് ഫോറം ദോഹ മേഖല സങ്കടിപ്പിച്ച ചര്‍ച്ച സായാഹ്നം. ഖത്തറിലെ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന പ്രതിനിധികള്‍ പങ്കെടുത്ത പരിപാടി എമെര്‍ജിങ്ങ് കേരളയെ കുറിച്ച പ്രവാസികളുടെ വിരയിലുത്തലായി.
രാജ്യം പൌരനു നല്‍കുന്ന എല്ലാ അവകാശങ്ങളും നേടിയെടുത്തതിനു ശേഷം വികസനത്തെ കുറിച്ച് സംസാരിച്ചല്‍ മതിയെന്ന വിലയിരുത്തലില്‍ കാര്യമില്ല. എമെര്‍ജിങ്ങ് കേരള എന്നത് കേരള വികസനത്തിനുള്ള എന്‍ട്രികള്‍ സ്വീകരിക്കല്‍ മാത്രമാണ്. കേരളത്തിനനുയോജ്യമായ വികസന പദ്ധതികള്‍ മാത്രമേ നടപ്പില്‍ വരുത്തൂ എന്ന് കെ.എം.സി.സി പ്രതിനിധി സലീം നാലകത്ത് പറഞ്ഞു. കേരളത്തെ എങ്ങിനെ വികസിത സംസ്ഥാനമാക്കി മാറ്റാം എന്ന വലിയൊരു ചോദ്യമാണ് എമെര്‍ജിങ്ങ് കേരള മുന്നോട്ട് വെച്ചത്. കാര്യങ്ങള്‍ എന്താണെന്നു വിശദീകരിക്കാന്‍ വിളിച്ച സര്‍വ്വ കക്ഷി യോഗത്തില്‍ പോലും വരാതെ കേരളത്തിലെ അഭ്യസ്ഥ വിദ്യരായ യുവാക്കള്‍ക്ക് ധാരാളം തൊഴിലവസരങ്ങള്‍ സ്രിഷ്ടിക്കുന്ന കേരളയെ എമെര്‍ജിങ്ങ് കേരളയെ കാര്യങ്ങള്‍ പഠിക്കാതെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവിന്റെ നടപടി അപഹാസ്യമാണ്. ഇതുമായി യാതൊരു ബന്ധവുമില്ലാത്ത കൂടങ്കുളം പോലും ഇതിനോട് കൂട്ടിച്ചേര്‍ത്ത് വിവാദം സ്രിഷ്ടിക്കാനും ശ്രമിച്ചു. അസമയത്തും സാഹചര്യങ്ങള്‍ നോക്കാതെയുമുള്ള വിമര്‍ശനമല്ല ക്രിയാത്മക നിര്‍ദ്ദേശങ്ങളാണ് ഉത്തരവാദിത്ത ബോധമുള്ള പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടത. 40 ലക്ഷത്തോളം തൊഴില്‍ രഹിതരായ യുവാക്കള്‍ ഉള്ള സംസ്ഥാനമാണ് കേരളം. തൊഴിലന്വേഷകര്‍ മാത്രമായി ഒതുങ്ങാതെ കേരള ത്തിലെ യുവാക്കള്‍ തൊഴില്‍ ദാധാക്കളായി മാറണം, അതിനുള്ള തുടക്കമാണ്. എമെര്‍ ജിങ്ങ് കേരള. ഫ്ളൈറ്റ് പോയാല്‍ ആകാശം മലിനമാകുമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുന്നത് പോലെയാണ് ചില പരിസ്തിഥി വാദികളുടെ വികസനത്തോടുള്ള കാഴ്ചപ്പാട്. കോളക്കമ്പനി പ്ലാച്ചിമടയില്‍ ജലമൂറ്റിയപ്പോളും ചാലിയാര്‍ മലിനമാക്കിയപ്പോളും ഈ ഹരിതവാദികളെ നാം കണ്ടില്ല. വികസന വിരുദ്ധരായ ഇവരുടെയും ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം സ്വീകരിക്കുന്ന ചൈനയുടെ വക്താക്കളായ കമ്മ്യൂണിസ്റ്റ്കാരുടെയും ഇരട്ടത്താപ്പ ജനങ്ങള്‍ തിരിച്ചറിയണമെന്നും സലീം നാലകത്ത് പറഞ്ഞു.
എമെര്‍ജിങ്ങ് കേരള ചര്‍ച്ച സായാഹ്നത്തില്‍ ശ്രീധരന്‍
നമ്മുടെ നാടിനും പരിസ്തിഥിക്കും യോജിച്ച വികസന കാഴ്ചപ്പാടാണ് എമെര്‍ ജിങ്ങ് കേരള മുന്നോട്ടു വെക്കുന്നതെങ്കില്‍ സ്വാഗതം ചെയ്യുമെന്ന് സംസ്ക്രിതി പ്രതിനിഥി എന്‍.പി. ശ്രീധരന്‍ പറഞ്ഞു.
കൊട്ടി ഘോഷിച്ച് നടത്തി ഖജനാവില്‍ നിന്നും കോടികള്‍ നഷ്ടമാക്കിയ ജിമ്മിന്റെ പുതിയ പകര്‍പ്പാണ് എമെര്‍ജിങ്ങ് കേരള. ഇതില്‍ അവതരിപ്പിക്കപ്പെട്ട ഹോട്ടല്‍ മേഖലയിലും ഐ.ടി മേഖലയിലും എങ്ങിനെയാണ് ഇത്രയധികം തൊഴിലവസരങ്ങള്‍ സ്രിഷ്ടിക്കുക? അതിലവതരിപ്പിക്കപ്പെട്ട കെമിക്കല്‍ ഹബ്ബിന് കൊച്ചിയില്‍ എവിടെ നിന്നാണ് സര്‍ക്കാര്‍ സ്ഥലം കണ്ടെത്തുക. നീര്‍ത്തടങ്ങളും ക്രിഷിയിടങ്ങളും വ്യാപകമായി മൂടപ്പെടുന്നതാണ് ഈ പദ്ധതി. ഇതു പോലെ തന്നെയാണ് ബഹു ഭൂരിഭാഗം പദ്ധതികളുടെയും അവസ്ഥ. ടാറ്റക്കും ഹാരിസണ്‍സിനും മറ്റും കൊടുത്ത പാട്ട ഭൂമികളുടെ സ്ഥിതിയെന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഒരു തുണ്ട് പാട്ട ഭൂമി പോലും തിരിച്ചു പിടിക്കാന്‍ കഴിയാത്ത നമ്മുടെ സര്‍ക്കാര്‍ വീണ്ടും പാട്ടത്തിനു ഭൂമി വരുന്നവര്‍ക്കെല്ലാം വികസനത്തിനെന്നും പറഞ്ഞു ഭാഗിച്ചു കൊടുക്കുന്നത് നമ്മുടെ നാടിന്റെ പാരിസ്ഥിതിക സന്തുലനാവസ്തയെ ബാധിക്കും കേരളത്തില്‍ ഇപ്പോള്‍ തൊഴിലുമായി ബന്ധപ്പെട്ട അനാവശ്യ സമരങ്ങളൊന്നുമില്ലെന്നും നിക്ഷേപക സൌഹാര്‍ദ്ധ അന്തരീക്ഷമാണുള്ളതെന്നും അതു തെളിയിക്കാന്‍ ഇത്തരം മേളകള്‍ ആവശ്യമില്ലെന്നും ശ്രീധരന്‍ പറഞ്ഞു.
ഏറ്റവുമുയര്‍ന്ന ജീവിത നിലവാരവും വേതനവും നല്‍കുന്ന സംസ്ഥാനമായ കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങി നിര്‍ത്തുന്നത് ഗള്‍ഫ് പണമാണെന്നും ഇതിനെ ഒഴുക്ക് നിലച്ചാല്‍ കേരളത്തിന്റെ സാമ്പത്തിക രംഗത്തെ തകിടം മറിക്കുമെന്നും ഇതു മുന്നില്‍ കണ്ടു കൊണ്ടുള്ള വികസന നയമാണ് രൂപപ്പെടേണ്ടി വരേണ്ടതെന്നും മീഡിയ ഫോറം പ്രതിനിധി റഈസ് പറഞ്ഞു. എമെര്‍ജിങ്ങ് കേരള വികസനത്തെക്കാളുപരി വിവാദങ്ങള്‍ സ്രിഷ്ടിച്ചത് വ്യക്തമായ പഠനങ്ങളില്ലാതെ പദ്ധതികള്‍ അവതരിപ്പിച്ചതിനാലാണ്. ക്രിയാതമകമായ കള്‍ പുരോഗതിയിലേക്കാണ് നയിക്കുക. എന്നാല്‍ എമെര്‍ജിങ്ങ് കേരളയുമായി ബന്ധപ്പെട്ട് കേരളത്തില്‍ അതു നടന്നില്ല. വ്യക്തമായ പഠനങ്ങള്‍ അതില്‍ അവതരിപ്പിക്കപ്പെട്ട ഒരു പദ്ധതിയുമായും നടന്നില്ല എന്നതും മന്ത്രിമാര്‍ക്കു പോലും പദ്ധതികളെ പറ്റി ധാരണയില്ല എന്നു തെളിയിക്കുന്നതുമാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ശരിയായ പഠനത്തിന്റെ അഭാവമാണ് കേരളത്തിനു യോജിക്കാത്ത പദ്ധതികള്‍ അതില്‍ കടന്നു വന്നത്. കേരളത്തിലെ ഏറ്റവും ചൂട് അനുഭവപ്പെടുന്ന പ്രദേശമായി പാലക്കാടിനെ മാറ്റിയത് പാട്ടത്തിനെടുത്ത ഭൂമികളിലെ മരങ്ങള്‍ വെട്ടി നഷിപ്പിച്ചതിനാലാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. വികസനത്തിന്റെ പേരില്‍ ഭൂമി ഭാഗിച്ചു കൊടുത്താല്‍ കേരളത്തെ അത് തകര്‍ക്കുംതെന്നും അദ്ദേഹം പറഞ്ഞു.
എമെര്‍ജിങ്ങ് കേരള ചര്‍ച്ച സായാഹ്നത്തില്‍ നാരയാണന്‍
എമെര്‍ജിങ്ങ് കേരളയുമായി ബന്ധപ്പെട്ട് തെല്ലും ആശങ്കപ്പെടാനില്ലെന്ന് ഇങ്കാസ് പ്രതിനിധി നാരയണന്‍ പറഞ്ഞു. ജിമ്മിനെ എതിര്‍ത്തവര്‍ തന്നെയാണ് ഇതിനെയും എതിര്‍ക്കാനിറങ്ങിയിരിക്കുന്നത്. കേരളത്തില്‍ വ്യവാസായം ഇല്ലാതെ വികസനവും തൊഴിലവസരവും പിന്നെ എങ്ങിനെ സ്രിഷ്ടിക്കുമെന്നാണിവര്‍ പറയുന്നത്? പരിപാടിയില്‍ പങ്കെടുത്ത ശേഷമായിരുന്നു പ്രതിപക്ഷം തെറ്റുകള്‍ ചൂണ്ടിക്കാട്ടേണ്ടത്. ചിലര്‍ വികസനമെന്നത് സ്വന്തം കീശയില്‍ പണമെത്തിക്കാനുള്ള മാര്‍ഗമാക്കി മാറ്റിയപ്പോളാണ് സിംഗൂരും നന്ധിഗ്രാമുമൊക്കെ ഉണ്ടായത്. ഇവിടെ വികസനം ജനങ്ങള്‍ക്കുള്ളതാണ്. ഗള്‍ഫു നാടുകളില്‍ പാട്ടത്തിനു കൊടുക്കുന്നതു പോലെ വ്യക്തമായ നിബന്ധനകളോടെ മാത്രമേ ഭൂമി പാട്ടത്തിനു കൊടുക്കൂ. അന്യാധീനപ്പെട്ടു പോകാനും കച്ചവടത്തിനും അനുവദിക്കില്ല. ഇക്കാര്യം മുഖ്യ മന്ത്രി പലതവണ വ്യക്തമാക്കിയതാണ്. അതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. വെറുതെ കിടക്കുന്ന തരിശു ഭൂമികള്‍ വുയവസായത്തിനു വിട്ടു കൊടുക്കുന്നതില്‍ ഒരു തെറ്റുമില്ല. . കേരളത്തിന്റെ പുരോഗതിയിലേക്കുള്ള കുതിച്ചു ചാട്ടത്തിനാണ്. എമെര്‍ജിങ്ങ് കേരളയിലൂടെ തുടക്കമെട്ടിരിക്കുന്നത്. ഇതു വഴി മുന്നണികളുടെ മാറി മാറിയുള്ള ഭരണമെന്ന പ്രതിഭാസത്തിന് അന്ത്യം കുറിക്കുംഅദ്ദേഹം പറഞ്ഞു.
എമെര്‍ജിങ്ങ് കേരള ചര്‍ച്ച സായാഹ്നത്തില്‍ ഷബീര്‍ കൊണ്ടോട്ടി
മാന്യമായി ജീവിക്കാനുള്ള സാഹചര്യം സ്രിഷ്ടിക്കുക എന്നത് ഭരണ കൂടത്തിന്റെ കടമയാണെന്ന് യൂത്ത് ഫോറം വൈസ് പ്രസിഡണ്ട് ഷബീര്‍ കൊണ്ടോട്ടി പറഞ്ഞു. ഇതാണ് എമെര്‍ജിങ്ങ് കേരളയുടെ ലക്ഷ്യമെങ്കില്‍ ആത്മാര്‍തമായി നാം പിന്തുണക്കണം. എന്നാല്‍ ഭരണ പക്ഷവും പ്രതിപക്ഷവും ഈ ഒരു അര്‍ത്ഥത്തിലാണോ എമെര്‍ജിങ്ങ് കേരളയെ സമീപിച്ചതെന്ന് നാം പരിശോധിക്കണം. സ്വന്തം മുന്നണിയില്‍ പെട്ടവര്‍ക്കു പോലും കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കാന്‍ മുഖ്യമന്ത്രിക്കു സാധിച്ചിട്ടില്ല. പദ്ധതിയിലെ പരിസ്ഥിതി വിരുദ്ധവും ജനവിരുദ്ധവുമായവ ചൂണ്ടിക്കാട്ടുമ്പോള്‍ അതു കേവലം ഉദ്യോഗസ്തരുടെ പിഴവാണെന്ന് പറഞ്ഞു തടി തപ്പുന്നു. ഇത്തരം വലിയൊരു പദ്ധതിയെ ഉദ്യോഗസ്തരെ മാത്രം ഏല്‍പ്പിക്കാനാണെങ്കില്‍ പിന്നെ എന്തിനാണ് നമുക്ക് നമ്മുടെ പ്രതിനിധികളായ മന്ത്രിമാര്‍? സമൂഹത്തിലെ വലിയൊരു വിഭാഗത്തെ അവഗണിച്ചു കൊണ്ടും വന്‍ അഴിമതിക്കും ഭൂമി കച്ചവടത്തിനും കളമൊരുക്കാനും പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുള്ളതുമായ ഇത്തരം പദ്ധതികള്‍ ആശകളില്ലാതെ ആശങ്കകളാണ് നല്‍കുന്നത്. അതിനാല്‍ തന്നെ എതിര്‍ക്കപ്പെടണം. പലരുടെയും പണം പറ്റുന്ന രാഷ്ട്രീയ പാര്‍ട്ടികളായതിനാലാണ് പൊതുജന താത്പര്യം മറികടന്നു വന്‍കിടക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ടി വരുന്നതെന്നും ഷബീര്‍ കൊണ്ടോട്ടി പറഞ്ഞു.
യൂത്ത് ഫോറം വൈസ് പ്രസിഡണ്ട് ഫിറോസ് കോതമങ്ങലം മോഡറേറ്ററായിരുന്നു. ജനങ്ങളോട് പ്രതിബദ്ധതയുള്ള സര്‍ക്കാറിന്റെ ചുമതലയാണ് അവരുടെ ആശങ്ക അകറ്റുക എന്നത്. അതിനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണം. കേരളത്തിന്റെ വികസനത്തില്‍ എല്ലാവരും അസംത്രുപ്തരാണ്. വികസനം ഏതു രീതിയിലാകണമെന്നതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു വരണം. വികസനം ജങ്ങള്‍ക്കു വേണ്ടിയാകണമെന്നും അദ്ദേഹം പറഞ്ഞു.
ഷഫീഖ് പരപ്പുമ്മല്‍ വിഷയം അവതരിപ്പിച്ചു. യൂത്ത് ഫോറം ദോഹ മേഖല പ്രസിഡണ്ട് നൌഷാദ് വടുതല സ്വാഗതം പറഞ്ഞു.
എമെര്‍ജിങ്ങ് കേരള ചര്‍ച്ച സായാഹ്നത്തില്‍ ഷഫീഖ് പരപ്പുമ്മല്‍
എമെര്‍ജിങ്ങ് കേരള ചര്‍ച്ച സായാഹ്നത്തില്‍ നൌഷാദ് വടുതല
0 comments:
Post a Comment