മ'അദനിക്ക് നീതി ലഭ്യമാക്കണം - പ്രവാസി സംഘടനകള്‍ 

പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയോടുള്ള നീതിനിഷേധം മനുഷ്യത്വത്തെയൂം ജനാധിപത്യത്തെയും അപകടപ്പെടുത്തുന്നതാണെന്നും കോടതി നടപടികള്‍ വേഗത്തിലാക്കി അദ്ദേഹത്തിന് അടിയന്തരമായി നീതി ലഭ്യമാക്കണമെന്നും ഖത്തറിലെ വിവിധ പ്രവാസി സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പത്ത് വര്‍ഷത്തെ കാരാഗൃഹവാസത്തിന് ശേഷം നിരപരാധിയെന്ന് കണ്ട് വിട്ടയക്കപ്പെട്ട മഅ്ദനിക്ക് സമാന സാഹചര്യം വീണ്ടും അഭിമുഖീകരിക്കേണ്ടിവന്നത് ദു:ഖകരമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. വിചാരണ കൂടാതെ ശിക്ഷിക്കാന്‍ ലോകത്തെ ഒരു ഭരണഘടനയും നീതിന്യായ വ്യവസ്ഥയും അനുവദിക്കുന്നില്ല. വിചാരണത്തടവിന്‍െറ പേരില്‍ ജയിലറകളില്‍ ഹോമിക്കപ്പെട്ട അദ്ദേഹത്തിന്‍െറ പത്ത്വര്‍ഷത്തെ യൗവ്വനത്തോട് ജനാധിപത്യ സമൂഹം കടപ്പെട്ടിരിക്കെ ജാമ്യം പോലും നിഷേധിക്കപ്പെടുന്ന മറ്റൊരു വിചാരണ തടവ് ഗുരുതരമായ പൗരാവകാശ ലംഘനവും...

പ്രവാസി കായികമേള രജിസ്ട്രേഷന്‍ പൂര്‍ത്തിയായി.

ഖത്തര്‍ ദേശീയ കായികദിനത്തോടനുബന്ധിച്ച് മലയാളി പ്രവാസികളുടെ ശാരീരികവും കായികവുമായ മികവുകള്‍ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ യൂത്ത് ഫോറം സംഘടിപ്പിക്കുന്ന പ്രഥമ പ്രവാസി കായികമേളയുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. ഖത്തറിലെ വിവിധ പ്രവാസി സംഘടനകളുടെ ടീമുകള്‍ മാറ്റുരക്കുന്ന കായികമേളയില്‍  ഓട്ടം (100 മീറ്റര്‍, 200മീറ്റര്‍, 1500 മീറ്റര്‍), ലോംഗ് ജമ്പ്, ഹൈ ജമ്പ്, ജാവലിന്‍ ത്രോ, ഷോട്ട് പുട്ട്, പഞ്ച ഗുസ്തി തുടങ്ങിയ വ്യകതിഗത ഇനങ്ങളിലും 4X100 റിലേ, വോളിബാള്‍, ബാഡ്മിന്റണ്‍, വടം വലി തുടങ്ങിയ ടീം ഇനങ്ങളിലുമാണ് മത്സരം നടക്കുക. ഇങ്കാസ് കോഴിക്കോട്, മാപ് ഖത്തര്‍, മാക് കോഴിക്കോട്, വെപെക്സ് ത്രിശൂര്‍, ദിവ കാസറഗോഡ്, കിംസ് ഖത്തര്‍, , ടി.ഡി.ഐ.എ. ത്രിശൂര്‍, പ്രവാസി വടകര, കോഴിക്കോട് പ്രവാസി അസോസിയേഷന്‍, മതിലകം പ്രാദേശിക കൂട്ടായ്മ, ചെറിയ കുമ്പളം...

യൂത്ത് ഫോറം ഇന്റര്‍ സോണ്‍ ക്രിക്കറ്റ് ഐന്‍ ഖാലിദ് ചാമ്പ്യന്‍മാര്‍

യൂത്ത് ഫോറം സം ഘടിപ്പിച്ച ഇന്റര്‍ സോണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റയ്യാനെ 5 വിക്കറ്റിനു തോല്‍പ്പിച്ച് ഐന്‍ ഖാലിദ് ചാമ്പ്യന്മാരായി. ആവേശം മുറ്റിയ മത്സരത്തില്‍ റയ്യാന്‍ ഉയര്‍ത്തിയ 63 റണ്‍സ് വിജയ ലക്ഷ്യം അവസാന ഓവറിലെ അഞ്ചാം പന്തിലാണ്, സിക്സറിലൂടെ ഐന്‍ ഖാലിദ് പിന്നിട്ടത്. ദോഹ മൂന്നാം സ്ഥാനക്കാരായി. ഓള്‍ റൌണ്ട് മികവ് പുറത്തെടുത്ത ഐന്‍ ഖാലിദ് ടീമിലെ അല്‍താഫ് മാന്‍ ഓഫ് ദ മാച്ചും ഒരു അര്‍ദ്ധ ശതകം ഉള്പ്പടെ വെടിക്കെട്ട് ബാറ്റിങ്ങ് കാഴ്ചവച്ച ദോഹയുടെ കെ.ടി.ആദില്‍ മാന്‍ ഓഫ് ദ സീരീസുമായി. വിജയികള്‍ക്കുള്ള ട്രോഫികള്‍ യൂത്ത് ഫോറം പ്രസിഡണ്ട് സാജിദ് റഹ്മാന്‍ വൈസ് പ്രസിഡണ്ട് ഫിറോസ് കോതമംഗലം തുടങ്ങിയവര്‍ വിതരണം ചെയ്തു. ...

വിഷ്വല്‍ മീഡിയ രംഗത്തും ഓണ്‍ലൈന്‍ അക്ടിവിസതിലും ഇടപെടലുകള്‍ ശക്തമാക്കുക : യൂത്ത് മീറ്റ്‌

ദോഹ യുണിറ്റ്, 'നറ്റിവ് ബാപ്പ : സ്ക്രീനിംഗ് & ഡിസ്കഷന്‍' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച യൂത്ത് മീറ്റ്‌ അവതരണ മികവ് കൊണ്ടും പങ്കാളിത്ത ബാഹുല്യം കൊണ്ടും ശ്രദ്ധേയമായി. ഉത്ഘാടനം ചെയ്തു സംസാരിച്ച ഹാരിസ് എടവന, നറ്റിവ് ബാപ്പ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയം വളരെ മനോഹരമായി അവതരിപ്പിച്ചു. സിനിമ രംഗത്തും വിഷ്വല്‍ മീഡിയ രംഗത്തും ഒരു വിഭാഗത്തെ മാത്രം റ്റര്‌ഗെറ്റൈസ് ചെയ്തു കൊണ്ട് അവരുടെ ആത്മ വിശ്വാസവും പ്രതികരണ ശേഷിയും നഷ്ടപ്പെടുത്താനുള്ള കുടില തന്ത്രം ഇന്ന് സര്‍വ സാധാരണ മാണെന്നും ഇത്തരം പ്രവണതകളെ ചെറുത്ത് തോല്പി ക്കാന്‍ കലയെയും ആധുനിക ഓണ്‍ലൈന്‍ സിനിമ മീഡിയകളെയും നാം പരമാവധി ഉപയോഗിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.ഉസ്മാന്‍ മാരാത്ത് പരിപാടി നിയന്ത്രിച്ചു. നവ മാധ്യമങ്ങളില്‍ ഇസ്ലാമിനും മുസ്ലിംകല്‌ക്കുമെതിരില്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുമ്പോള്‍...

പത്രത്താളിലൂടെ

...

യൂത്ത് ഫോറം റിപ്പബ്ലിക് ദിനമാഘോഷിച്ചു.

നയ നിലപാടുകളില്‍ രാജ്യത്തിന്റെ പാരമ്പര്യവും അഖണ്ഠതയും  ഭരണ ഘടനയുടെ മഹത്വവും കാത്തു സൂക്ഷിച്ചും രാജ്യത്തിനു മുന്നോട്ട് കുതിക്കാന്‍ കഴിയട്ടെയെന്ന് യൂത്ത് ഫോറം സാം സകാരിക വിഭാഗം സെക്രട്ടറി അഹമ്മദ് ഷാഫി പറഞ്ഞു. യൂത്ത് ഫോറം ഹാളില്‍ നടന്ന റിപ്പബ്ലിക്ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . മതേതരവും വിശാലവുമായ നമ്മുടെ ഭരണഘടന ജനകീയ വിപ്ലവത്തിലൂടെ അധിക്കാരത്തിലേറിയ പശ്ചിമേശ്യന്‍ രാജ്യങ്ങള്‍ മാത്രുകയാക്കുന്നുവെന്നത് നമുക്ക് അഭിമാനം നല്‍കുന്നതാണ്. പ്രവാസികളായി കഴിയുമ്പോളും രാജ്യത്തോടുള്ള കൂറും സ്നേഹവും കാത്തുസൂക്ഷിക്കണമെന്നും യൂത്ത് ഫോറം ആഹ്വാനം ചെയ്തു. ദോഹ മേഖല പ്രസിഡണ്ട് നൌഷാദ് വടുതല അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ഡൊക്യുമെന്ററി പ്രദര്‍ശനം, ദേശ ഭക്തിഗാനം  ഇന്ത്യയുടെ ഭാവി എന്ന വിഷയത്തിലുള്ള ചര്‍ച്ച,ചരിത്ര ക്വിസ്...

ഐന്‍ ഖാലിദില്‍ ജനപക്ഷ ചര്‍ച്ച

...

റിപ്പബ്ലിക് ദിനാഘോഷം

  യൂത്ത് ഫോറം ദോഹ മേഖല സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26 വൈകീട്ട് 8 മണിക്ക് യൂത്ത് ഫോറം ഹാളില്‍ നടക്കും. പരിപാടിയുടെ ഭാഗമായി ഡോക്യുമെണ്ടറി പ്രദര്‍ ശനവും ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടനയെയും സംബന്ധിച്ച ചര്‍ച്ചയും ചരിത്ര ക്വിസും ദേശഭക്തി ഗാനാലാപനവും അരങ്ങേറും. ...

പത്രവപ്രവര്‍ത്തകന്‍ പ്രചാരണങ്ങള്‍ക്കുമപ്പുറത്തുള്ള സത്യമാന്വേഷിക്കണം : എ. റഷീദുദ്ദീന്‍

ദോഹ: പ്രചാരണങ്ങള്‍ക്കുമപ്പുറത്തുള്ള സത്യം കണ്ടെത്താന്‍ സഹായകമായ അന്വേഷണം നടത്തുമ്പോളെ യഥാര്‍ത്ഥ വസ്തുതകള്‍ കണ്ടെത്താന്‍ പത്രവപ്രവര്‍ത്തകന്‍ സാധികുകയുള്ളുവെന്നുമാധ്യമ പ്രവര്‍ത്തകനും വോയ്സ് ഓഫ് കേരള റേഡിയോ കണ്‍സള്‍ട്ടന്‍റ് എഡിറ്ററുമായ എ. റഷീദുദ്ദീന്‍ അഭിപ്രായപ്പെട്ടു. യൂത്ത്ഫോറം സംഘടിപ്പിച്ച പത്രപ്രവര്‍ത്തകര്‍ക്കുള്ള ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഷ്ടമുള്ളത്‌ പറയാനുള്ള സ്വാതന്ത്ര്യമല്ല പത്രപ്രവര്‍ത്തനം. വായനക്കാരനും സംഭവങ്ങള്‍ക്കും ഇടയില്‍ നിന്ന് കൊണ്ട് വസ്തുതകള്‍ വിവരിക്കുക മാത്രമാണ് മാധ്യമ പ്രവര്‍ത്തകന്‍ ചെയ്യുന്നത്.        അയച്ചുകിട്ടിയതും മുന്നിലെത്തിയതുമായ വാര്‍ത്തകള്‍ എടുത്ത്‌ കൊടുക്കുന്നത് വലതുപക്ഷരീതിയും വാര്‍ത്തകള്‍ തേടിപ്പോവുകയും കണ്ടെത്തുകയും ചെയ്യുന്നത് പത്രപ്രവര്‍ത്തനത്തിലെ...

സ്ത്രീ സ്വന്തം ശരീരത്തിന്റെ ഉടമസ്താവകാശതിനായി സമരം നടത്തേണ്ട അവസ്ഥയില്‍ : യൂത്ത് ഫോറം സ്ത്രീ പക്ഷ ചര്‍ച്ച

സ്ത്രീക്ക് ആത്മാവുണ്ടെന്ന് വാദിച്ച് സ്ഥാപിക്കേണ്ടി വന്ന സ്ത്രീ സമൂഹത്തിനു അവളുടെ ശരീരത്തിന്റെ ഉടമസ്താവകാശം പുരുഷനില്‍ നിന്ന് വിട്ടുകിട്ടാന്‍ സമരം നടത്തേണ്ടുന്ന അവസ്ഥയിലാണെന്നു യൂത്ത് ഫോറം ദോഹ മേഖല  സംഘടിപ്പിച്ച സ്ത്രീ പക്ഷ ചര്‌ച്ച ചൂണ്ടിക്കാണിച്ചു . സ്തീ: സമൂഹവും അധികാരവും എന്നാ ടൈറ്റിലില്‍ യൂത്ത് ഫോറം ഹാളില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ നദ ടി കെ വിഷയം അവതരിപ്പിച്ചു .. ആരോഗ്യകരം ആയ സ്ത്രീ പുരുഷ ബന്ധങ്ങള്‌ക്ക് ഇന്ത്യന്‍ സമൂഹത്തില്‍ ന്ലന്‌ല്ക്കുന ഫ്യൂടല്‍ മനസ് തടസം നില്‍ക്കുന്നതായി വിഷയാവതരണതില്‌ ചൂണ്ടിക്കാണിച്ചു .. പ്രകൃതി യു .എ , വൃന്ദ നായര്‍ , നഹിയ ടീച്ചര്‍ , സി . ആര്‍.  മനോജ്‌ , കെ .ടി . മുബാറക്  ചര്‌ച്ചയില പങ്കെടുത്തു സംസാരിച്ചു ..ബാലാസം_ഗങ്ങളെ കേവല ലൈംഗീകതയുമായി മാത്രം ബന്ധിപ്പിക്കുന്നതിനു പകരം അത് പുരുശാധികാര...

മ'അദനിക്ക് നീതി ലഭ്യമാക്കണം യൂത്ത് ഫോറം സംഗമം

ഏതൊരു ഇന്ത്യന്‍ പൌരനുമുള്ള നീതിയും അവകാശവും വികലാംഗനും നിത്യ രോഗിയുമായ മ'അദനിക്ക് ലഭ്യമാക്കണമെന്നും  വിചാരണ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും അതുവരെ മതിയായ ചികിത്സ ഉറപ്പുവരുത്തണമെന്നും യൂത്ത് ഫോറം സംഘടിപ്പിച്ച മ'അദനി ഐക്യ ദാര്‍ഢ്യ സംഗമം ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഇരട്ട നീതിയുടെ ജീവിക്കുന്ന ഒരു പ്രതീകം മാത്രമാണ് മ'അദനിയെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വോയ്സ് ഓഫ് കേരള എഡിറ്ററൂം മാധ്യമ പ്രവര്‍ത്തകനുമായ എ.റശീദുദ്ദീന്‍ പറഞ്ഞു. ഇന്ത്യയില്‍ നടന്ന ഭീകര ആക്രമണങ്ങളിലും ബാബരി ധ്വംസനത്തിലും വര്‍ഗീയ കലാപങ്ങളിലെയും പ്രതികള്‍ നിയമത്തെ വെല്ലുവിളിച്ച് സ്വൈര്യ വിഹാരം നടത്തുമ്പോള്‍ നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ   കള്ളക്കേസുകളില്‍ കുടൂക്കി ക്രൂരമായി പീഢിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പൊതുസമൂഹത്തിന്റെയും വാര്‍ത്താമാധ്യമങ്ങളുടെയും ജുഡീഷ്യറിയുടെയും മുന്നില്‍...

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons