വിഷ്വല്‍ മീഡിയ രംഗത്തും ഓണ്‍ലൈന്‍ അക്ടിവിസതിലും ഇടപെടലുകള്‍ ശക്തമാക്കുക : യൂത്ത് മീറ്റ്‌


ദോഹ യുണിറ്റ്, 'നറ്റിവ് ബാപ്പ : സ്ക്രീനിംഗ് & ഡിസ്കഷന്‍' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച യൂത്ത് മീറ്റ്‌ അവതരണ മികവ് കൊണ്ടും പങ്കാളിത്ത ബാഹുല്യം കൊണ്ടും ശ്രദ്ധേയമായി. ഉത്ഘാടനം ചെയ്തു സംസാരിച്ച ഹാരിസ് എടവന, നറ്റിവ് ബാപ്പ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയം വളരെ മനോഹരമായി അവതരിപ്പിച്ചു. സിനിമ രംഗത്തും വിഷ്വല്‍ മീഡിയ രംഗത്തും ഒരു വിഭാഗത്തെ മാത്രം റ്റര്‌ഗെറ്റൈസ് ചെയ്തു കൊണ്ട് അവരുടെ ആത്മ വിശ്വാസവും പ്രതികരണ ശേഷിയും നഷ്ടപ്പെടുത്താനുള്ള കുടില തന്ത്രം ഇന്ന് സര്‍വ സാധാരണ മാണെന്നും ഇത്തരം പ്രവണതകളെ ചെറുത്ത് തോല്പി ക്കാന്‍ കലയെയും ആധുനിക ഓണ്‍ലൈന്‍ സിനിമ മീഡിയകളെയും നാം പരമാവധി ഉപയോഗിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഉസ്മാന്‍ മാരാത്ത് പരിപാടി നിയന്ത്രിച്ചു. നവ മാധ്യമങ്ങളില്‍ ഇസ്ലാമിനും മുസ്ലിംകല്‌ക്കുമെതിരില്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുമ്പോള്‍ നമുക്ക് വേണ്ടത് 'ആണായിട്ടോരയല്‍വാസി' യല്ല; പകരം നറ്റിവ് ബപയെ പോലുള്ള രാഷ്ട്രീയ പ്രാധാന്യവും കലാ മൂല്യവുമുള്ള സിനിമകളും ഹ്രസ്വ ചിത്രങ്ങളും ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ആളുകളിലേക്ക്‌ സന്ദേശങ്ങള്‍ എത്തിക്കാന്‍ യുട്യൂബ്, ഫേസ്ബുക്ക്‌ തുടങ്ങിയ നവ മാധ്യമങ്ങള്‍ വളരെ ഉപയോഗപ്രദമാണെന്നും നാം അതിനെ സര്‍ഗല്‍മകമായി ഉപയോഗിക്കണമെന്നും ചര്‍ച്ചക്ക് നേതൃത്വം നല്‍കിക്കൊണ്ട് മാരാത്ത് പറഞ്ഞു . 

സദസ്യരുടെ ഇടപെടലുകളും വികാര പ്രകടനങ്ങളും പരിപാടിക്ക് കൊഴുപ്പേകി. യുണിറ്റ് പ്രസിഡണ്ട്‌ അനൂപ്‌ ഹസന്‍ സ്വാഗതമാശംസിച്ച യൂത്ത് മീറ്റില്‍ സാബിര്‍ ഓമശ്ശേരി ഖിറാഅത്ത് നടത്തി. യൂത്ത് ഫോറം കേന്ദ്ര സെക്രട്ടറി മുഹമ്മദ്‌ റാഫി യൂത്ത് ഫോറത്തെ പരിചയപ്പെടുത്തി പരിപാടി സമാപിപ്പിച്ചു. 

 




0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons