സ്ത്രീക്ക് ആത്മാവുണ്ടെന്ന് വാദിച്ച് സ്ഥാപിക്കേണ്ടി വന്ന സ്ത്രീ
സമൂഹത്തിനു അവളുടെ ശരീരത്തിന്റെ ഉടമസ്താവകാശം പുരുഷനില്‍ നിന്ന്
വിട്ടുകിട്ടാന്‍ സമരം നടത്തേണ്ടുന്ന അവസ്ഥയിലാണെന്നു യൂത്ത് ഫോറം ദോഹ
മേഖല സംഘടിപ്പിച്ച സ്ത്രീ പക്ഷ ചര്‌ച്ച ചൂണ്ടിക്കാണിച്ചു . സ്തീ:
സമൂഹവും അധികാരവും എന്നാ ടൈറ്റിലില്‍ യൂത്ത് ഫോറം ഹാളില്‍
സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ നദ ടി കെ വിഷയം അവതരിപ്പിച്ചു ..
ആരോഗ്യകരം ആയ സ്ത്രീ പുരുഷ ബന്ധങ്ങള്‌ക്ക് ഇന്ത്യന്‍ സമൂഹത്തില്‍
ന്ലന്‌ല്ക്കുന ഫ്യൂടല്‍ മനസ് തടസം നില്‍ക്കുന്നതായി വിഷയാവതരണതില്
ചൂണ്ടിക്കാണിച്ചു .. പ്രകൃതി യു .എ , വൃന്ദ നായര്‍ , നഹിയ ടീച്ചര്‍ , സി . ആര്‍. മനോജ് , കെ .ടി . മുബാറക് ചര്‌ച്ചയില
പങ്കെടുത്തു സംസാരിച്ചു ..ബാലാസം_ഗങ്ങളെ കേവല ലൈംഗീകതയുമായി മാത്രം
ബന്ധിപ്പിക്കുന്നതിനു പകരം അത് പുരുശാധികാര വ്യ്വസ്ഥയുടെ
ഇരകള്‌ക്കെതിരെയുള്ള ആയുധം എന്നാ നിലക്ക് വിമര്‌ശിക്കപ്പെടണം.
കുടുംബങ്ങളില് നിന്ന് തന്നെ പഠിച്ച് ശീലിക്കുന്ന ആണ്‍ മേല്‌കോയ്മയാണു
സമൂഹത്തില്‍ കൈയേറ്റം ആയി മാറുന്നത്. കുടുംബത്തിന്റെ വിശുദ്ധി കാത്തു
സൂക്ഷിക്കുകയും ജനാധിപത്യ വാത്കരിക്കുകയും ചെയ്യുക എന്നത്
അത്യന്താപേക്ഷിതം ആണു ..
യൂത്ത് ഫോറം ആക്ടിംഗ പ്രസിഡന്റ് എസ എ ഫിറോസ് അധ്യക്ഷത വഹിച്ചു ..
സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷ ഉറപ്പ് വരുത്തുന്നതില ഭരണ
കൂടങ്ങളൂറ്റെ പരാജയം ജനാധിപത്യ സമൂഹത്തില്‍ അപമാനകരം ആണെന്നു അദ്ദേഹം
പരഞ്ഞു ..യൂത്ത് ഫോറം ദോഹ മേഖല പ്രസിഡന്റ് നൗഷാദ് വടുതല സ്വാഗതം ആശംസിച്ചു .മേഖല സെക്രടറി മുഹമ്മദ് നന്ദി പറഞ്ഞു .
0 comments:
Post a Comment