നയ നിലപാടുകളില്‍ രാജ്യത്തിന്റെ പാരമ്പര്യവും അഖണ്ഠതയും ഭരണ ഘടനയുടെ മഹത്വവും കാത്തു സൂക്ഷിച്ചും രാജ്യത്തിനു മുന്നോട്ട് കുതിക്കാന്‍ കഴിയട്ടെയെന്ന് യൂത്ത് ഫോറം സാം സകാരിക വിഭാഗം സെക്രട്ടറി അഹമ്മദ് ഷാഫി പറഞ്ഞു. യൂത്ത് ഫോറം ഹാളില്‍ നടന്ന റിപ്പബ്ലിക്ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . മതേതരവും വിശാലവുമായ നമ്മുടെ ഭരണഘടന ജനകീയ വിപ്ലവത്തിലൂടെ അധിക്കാരത്തിലേറിയ പശ്ചിമേശ്യന്‍ രാജ്യങ്ങള്‍ മാത്രുകയാക്കുന്നുവെന്നത് നമുക്ക് അഭിമാനം നല്‍കുന്നതാണ്. പ്രവാസികളായി കഴിയുമ്പോളും രാജ്യത്തോടുള്ള കൂറും സ്നേഹവും കാത്തുസൂക്ഷിക്കണമെന്നും യൂത്ത് ഫോറം ആഹ്വാനം ചെയ്തു. ദോഹ മേഖല പ്രസിഡണ്ട് നൌഷാദ് വടുതല അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ഡൊക്യുമെന്ററി പ്രദര്‍ശനം, ദേശ ഭക്തിഗാനം ഇന്ത്യയുടെ ഭാവി എന്ന വിഷയത്തിലുള്ള ചര്‍ച്ച,ചരിത്ര ക്വിസ് തുടങ്ങിയ പരിപാടികള്‍ അരങ്ങേറി. മുഹമ്മദ് ഒഞ്ചിയം, സാലിം വേളം, നിസ്താര്‍ ഗുരുവായൂര്‍ തുടങ്ങിയവര്‍ നേത്രുത്വം നല്‍കി.
0 comments:
Post a Comment