ഖത്തര്‍ ദേശീയ കായികദിനത്തോടനുബന്ധിച്ച് മലയാളി പ്രവാസികളുടെ ശാരീരികവും കായികവുമായ മികവുകള്‍ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ യൂത്ത് ഫോറം സംഘടിപ്പിക്കുന്ന പ്രഥമ പ്രവാസി കായികമേളയുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. ഖത്തറിലെ വിവിധ പ്രവാസി സംഘടനകളുടെ ടീമുകള്‍ മാറ്റുരക്കുന്ന കായികമേളയില്‍ ഓട്ടം (100 മീറ്റര്‍, 200മീറ്റര്‍, 1500 മീറ്റര്‍), ലോംഗ് ജമ്പ്, ഹൈ ജമ്പ്, ജാവലിന്‍ ത്രോ, ഷോട്ട് പുട്ട്, പഞ്ച ഗുസ്തി തുടങ്ങിയ വ്യകതിഗത ഇനങ്ങളിലും 4X100 റിലേ, വോളിബാള്‍, ബാഡ്മിന്റണ്‍, വടം വലി തുടങ്ങിയ ടീം ഇനങ്ങളിലുമാണ് മത്സരം നടക്കുക. ഇങ്കാസ് കോഴിക്കോട്, മാപ് ഖത്തര്‍, മാക് കോഴിക്കോട്, വെപെക്സ് ത്രിശൂര്‍, ദിവ കാസറഗോഡ്, കിംസ് ഖത്തര്‍, , ടി.ഡി.ഐ.എ. ത്രിശൂര്‍, പ്രവാസി വടകര, കോഴിക്കോട് പ്രവാസി അസോസിയേഷന്‍, മതിലകം പ്രാദേശിക കൂട്ടായ്മ, ചെറിയ കുമ്പളം കൂട്ടായ്മ, കെ.ഡി.ഐ.എ. കണ്ണൂര്‍, സ്കിയ, കൊടീയത്തൂര്‍ ഏരിയ സര്‍വ്വീസ് ഫോറം, യൂത്ത് ക്ലബ്ബ് അല്‍ ഖോര്‍, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളാണ്, മത്സര രംഗത്തുള്ളത്.
ഫെബ്രുവരി 8 ന് ടീമുകള്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റോടെ കായികമേള ആരംഭിക്കും. 8 ആം തീയ്യതി വെള്ളിയാഴ്ച പ്രാഥമിക റൌണ്ട് മത്സരങ്ങളും ദേശീയ കായിക ദിനമായ 12 ആം തീയ്യതി ചൊവ്വാഴ്ച ഫൈനല്‍ റൌണ്ട് മത്സരങ്ങളും നടക്കും . ഉദ്ഘാടന - സമാപന സെഷനുകളില്‍ കായിക രംഗത്തെ പ്രഗദ്ഭ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
0 comments:
Post a Comment