പ്രവാസി കായികമേള ഫെബ്രുവരി ആദ്യവാരം



ഖത്തര്‍ ദേശീയ കായികദിനത്തോടനുബന്ധിച്ച് മലയാളി പ്രവാസികളുടെ ശാരീരികവും കായികവുമായ മികവുകള്‍ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ യൂത്ത് ഫോറം സം ഘടിപ്പിക്കുന്ന പ്രഥമ പ്രവാസി കായികമേള ഫെബ്രുവരി 8, 12 തിയ്യതികളില്‍ നടക്കും. 8 ആം തീയ്യതി രാവിലെ 7.30 മണിക്ക് വിവിധ പ്രവാസി സംഘടനകളുടെ ടീമുകള്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റോടെ കായികമേള ആരംഭിക്കും . വ്യക്തിഗത ഇനങ്ങളിലും ടീം ഇനങ്ങളിലുമായി 12 ഓളം ഇനങ്ങളില്‍ ആയിരത്തോളം കായിക താരങ്ങള്‍ പങ്കെടുക്കും. ദേശീയ കായിക ദിനമായ 12 ആം തീയ്യതി വൈകീട്ട് നടക്കുന്ന   അവാര്‍ഡ് ദാനത്തില്‍ കായിക രംഗത്തെ പ്രമുഖര്‍ സം ബന്ധിക്കും.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons