ദോഹ: പ്രചാരണങ്ങള്‍ക്കുമപ്പുറത്തുള്ള സത്യം കണ്ടെത്താന്‍ സഹായകമായ അന്വേഷണം നടത്തുമ്പോളെ യഥാര്‍ത്ഥ വസ്തുതകള്‍ കണ്ടെത്താന്‍ പത്രവപ്രവര്‍ത്തകന്‍ സാധികുകയുള്ളുവെന്നുമാധ്യമ പ്രവര്‍ത്തകനും വോയ്സ് ഓഫ് കേരള റേഡിയോ കണ്‍സള്‍ട്ടന്‍റ് എഡിറ്ററുമായ എ. റഷീദുദ്ദീന്‍ അഭിപ്രായപ്പെട്ടു. യൂത്ത്ഫോറം സംഘടിപ്പിച്ച പത്രപ്രവര്‍ത്തകര്‍ക്കുള്ള ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഷ്ടമുള്ളത് പറയാനുള്ള സ്വാതന്ത്ര്യമല്ല പത്രപ്രവര്‍ത്തനം. വായനക്കാരനും സംഭവങ്ങള്‍ക്കും ഇടയില്‍ നിന്ന് കൊണ്ട് വസ്തുതകള്‍ വിവരിക്കുക മാത്രമാണ് മാധ്യമ പ്രവര്‍ത്തകന്‍ ചെയ്യുന്നത്.
അയച്ചുകിട്ടിയതും മുന്നിലെത്തിയതുമായ വാര്‍ത്തകള്‍ എടുത്ത് കൊടുക്കുന്നത് വലതുപക്ഷരീതിയും വാര്‍ത്തകള്‍ തേടിപ്പോവുകയും കണ്ടെത്തുകയും ചെയ്യുന്നത് പത്രപ്രവര്‍ത്തനത്തിലെ ഇടതുപക്ഷ രീതിയാണെന്നും അദ്ദേഹം പറഞ്ഞു. ബ്യൂറോക്രസി വിഴുങ്ങിയ മാധ്യമ പ്രവര്‍ത്തനമാണ് ഇന്ന് നടക്കുന്നത്. മീഡിയക്കകത്തു തെന്നെ വലിയ നിയന്ത്രണങ്ങളുള്ളതിനാല്‍ സത്യമാനോഷിച്ച് നിരന്തരം പിറകെ പോകുന്ന ജനപക്ഷ പത്രവര്ത്തകരെ കണ്ടെത്തുക പ്രയാസമായെന്നും അദ്ദേഹം പറഞ്ഞു. ശില്പശാലയിലെ അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഹകീം പെരുമ്പിലാവ് അദ്ദ്യക്ഷത വഹിച്ച പരിപാടിയില്‍ താജ് ആലുവയും സംസാരിച്ചു.
0 comments:
Post a Comment