ഏതൊരു ഇന്ത്യന്‍ പൌരനുമുള്ള നീതിയും അവകാശവും വികലാംഗനും നിത്യ രോഗിയുമായ മ'അദനിക്ക് ലഭ്യമാക്കണമെന്നും വിചാരണ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും അതുവരെ മതിയായ ചികിത്സ ഉറപ്പുവരുത്തണമെന്നും യൂത്ത് ഫോറം സംഘടിപ്പിച്ച മ'അദനി ഐക്യ ദാര്‍ഢ്യ സംഗമം ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഇരട്ട നീതിയുടെ ജീവിക്കുന്ന ഒരു പ്രതീകം മാത്രമാണ് മ'അദനിയെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വോയ്സ് ഓഫ് കേരള എഡിറ്ററൂം മാധ്യമ പ്രവര്‍ത്തകനുമായ എ.റശീദുദ്ദീന്‍ പറഞ്ഞു. ഇന്ത്യയില്‍ നടന്ന ഭീകര ആക്രമണങ്ങളിലും ബാബരി ധ്വംസനത്തിലും വര്‍ഗീയ കലാപങ്ങളിലെയും പ്രതികള്‍ നിയമത്തെ വെല്ലുവിളിച്ച് സ്വൈര്യ വിഹാരം നടത്തുമ്പോള്‍ നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ കള്ളക്കേസുകളില്‍ കുടൂക്കി ക്രൂരമായി പീഢിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പൊതുസമൂഹത്തിന്റെയും വാര്‍ത്താമാധ്യമങ്ങളുടെയും ജുഡീഷ്യറിയുടെയും മുന്നില്‍ ഒരേസമയം നിരപരാധിത്വം തെളിയിച്ചാലേ രക്ഷയുള്ളൂ എന്നിടത്തെത്തിയിരിക്കുന്നു കാര്യങ്ങള്‍ . നീതിയുടെ കാവലാകേണ്ടവര്‍ സംഘപരിവാരത്തിനു വിടുവേല ചെയ്യുന്നവരായി മാറിയതിനാലാണ് രാജ്യത്തിന്റെ അവസ്ഥ ഈ ഗതിയിലായത്. കുറ്റക്കാരെന്നു അന്വേഷണ കമ്മീഷനുകള്‍ കണ്ടെത്തിയവരെ പോലും തൊടാതെ കള്ളക്കഥകള്‍ മെനഞ്ഞ് ഒരു സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. പാര്‍ലമെന്റ് അക്രമണത്തിലും ഭീകരാക്രമണങ്ങളിലുമൊക്കെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ നിരവധിയാണ്. തൊപ്പിയും താടീയുമില്ലായിരുന്നെങ്കില്‍ മ'അദനിക്ക് ഈ അവസ്ഥ വരില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മ'അദനിയുടെ അകാരണമായ തടങ്കല്‍ നീതീകരിക്കാനാകില്ലെന്നും ഇത് കേവലമൊരു സാമുദായിക വിഷയമല്ലെന്നും ഒരു പൌരന്റെ ജീവിക്കനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടമാണെന്നും വിചാരണ പൂര്‍ത്തിയാക്കി കുറ്റവാളിയാണെങ്കില്‍ ശിക്ഷിക്കുകയും അല്ലെങ്കില്‍ ഉടന്‍ മോചിപ്പിക്കണമെന്നും അദ്ദേഹത്തിന്റെ നീതിക്ക് വേണ്ടി യോജിച്ച പോരാട്ടമാണ് വേണ്ടതെന്നും അതിനുള്ള പ്രവാസമണ്ണിലെ തുടക്കമാണിതെന്നും അദ്ധ്യക്ഷത വഹിച്ച യൂത്ത്ഫോറം പ്രസിഡണ്ട് സാജിദ് റഹ്മാന്‍ പറഞ്ഞു.
മ'ദനി വിഷയത്തില്‍ മധ്യമങ്ങളും ഒരു പരിധിവരെ കുറ്റക്കാരാണെന്നും അദ്ദേഹത്തിനു വേണ്ടി ശബ്ദിക്കുന്നവരെ പോലും രാജ്യദ്രോഹിയായി ചിത്രീകരിക്കും എന്നതാണ് ഷാഹിനക്കെതിരെ ഇപ്പോള്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലൂടെ തെളിയുന്നതെന്നും ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് റഈസ് അഹമ്മദ് പറഞ്ഞു. രാഷ്ട്രീയമായ വിയോജിപ്പുകള്‍ മറന്ന് ഈ വിഷയത്തില്‍ യോജിച്ച മുന്നേറ്റം നടത്തണമെന്നു കെ.എം സി.സി പ്രതിനിധി ശംസുദ്ദീന്‍ വെള്ളിക്കുളങ്ങര പറഞ്ഞു. മ'അദനിക്ക് നീതിയും മതിയായ ചികിത്സയും ലഭ്യമാക്കുന്നതിലുള്ള പ്രവര്‍ത്തങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ നീക്കമാരംഭിച്ചിട്ടുണ്ടെന്ന് ഇങ്കാസ് പ്രതിനിധി നാരായണന്‍ പറഞ്ഞു.ഭീകരവാദത്തിന്റെ പേരു പറഞ്ഞ് നിരപരാധികളെ വേട്ടയാടുന്നതിനെതിരെയും മ'അദനിയുടെ നീതിക്കു വേണ്ടിയുമുള്ള പോരാട്ടത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുന്‍നിരയിലുണ്ടാകുമെന്ന് സംസ്ക്രിതി പ്രതിനിധി ശങ്കരന്‍ പറഞ്ഞു. ഭൂതകാലത്തെ ക്കുറിച്ച് ചൂഴ്ന്നന്വേഷിക്കാതെ മാനുഷിക പരിഗണനവെച്ചാണ് ഈ വിഷയത്തെ സമീപിക്കേണ്ടതെന്നും കേരളത്തിലെ പോലെ ഖത്തറിലും ഇസ്ലാമിക പ്രസ്ഥാനം മദനിയുടെ നീതി അനുവദിച്ചു കിട്ടുന്നതിലുള്ള പോരാട്ടത്തില്‍ മുന്നിലുണ്ടാകുമെന്ന് ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡണ്ട് കെ.ടി. അബ്ദുറഹ്മാന്‍ പറഞ്ഞു. ചികിത്സയോടൊപ്പം ജാമ്യവും നേടിയെടുക്കാന്‍ ഭരണകൂടം ശ്രമിക്കണമെന്ന് പി.സി.എഫ് പ്രതിനിധി സലാം കൂട്ടായി പറഞ്ഞു. തമ്മിലടീക്കാതെ യോജിച്ചു നിന്നാലേ മ'ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയൂവെന്ന് ഐ.എം സി.സി പ്രസിഡണ്ട് കെ.എം മൌലവി പറഞ്ഞു. ഹക്കീം പെരുമ്പിലാവ് സ്വാഗതം പറഞ്ഞു.
6 comments:
---------------ആരാണീ അഷറഫ് ഞങ്ങള്‍ അറിയാത്ത അഷറഫ്
പി സി എഫ് ഖത്തര്‍ ചാപ്റ്റെരിന്റെ പ്രതിനിധിയായി സലാം കൂട്ടായിയെയാണ് ഞങ്ങള്‍ അയച്ചത് അദ്ദേഹം സ്റ്റേജില്‍ ഇരിയ്ക്കുന്നത് കാണാം കൂടാതെ അദേഹത്തിന്റെ പ്രസംഗത്തിനാണ് കൂടുതല്‍ കയ്യടി ലഭിച്ചത് വാര്‍ത്ത കൊടുക്കുമ്പോള്‍ കുറച്ചൊക്കെ സത്യസന്തത പാലിയ്ക്കണം ------------ പി സി എഫ് ഖത്തര്‍ ചാപ്റ്റര്‍
ഞാന്‍ സലാം കൂട്ടായി , യൂത്ത് ഫോറം വക വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന മാന്യ വെക്തിയുടെ വിവരം ഇല്ലായ്മ കാരണം , ഞാന്‍ വാര്‍ത്തയില്‍ നിന്നും പുറത്തായിരിക്കുന്നു , അതോ പുറത്താക്കിയതോ എന്ന് അറിയില്ല , സ്വന്തം ബ്ലോഗ്ഗില്‍ ഇവ്വിധം തെറ്റിദ്ധാരണക്ക് വഴി വെക്കുന്ന വാര്‍ത്തകള്‍ കൊടുക്കുന്നത് ,കുറ്റകരം ആണ് എന്ന് പോലും ആ മാന്യ വെക്തി അറിയാതെ പോയോ , യൂത്ത് ഫോറം വക നടത്തിയ ഈ തിരിമറി എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല ,ക്ഷനിക്കപ്പെട്ടാണ് ഞാന്‍ സംസാരിച്ചത് , അല്ലാതെ വലിഞ്ഞു കയറി വന്നതല്ല , മദനിയുടെ പൂര്‍വ്വ കാലം ശരിയല്ലന്ന് പറഞ്ഞവര്‍ക്ക് ഞാന്‍ മറുപടി കൊടുത്തത് ഫോറം ഭാരവാഹികള്‍ക്ക് രസിച്ചില്ല എന്ന് നിങ്ങളുടെ യോഗ അധ്യക്ഷന്‍ തോണ്ടിയതിലൂടെ ഞാന്‍ മനസ്സിലാക്കി , അദ്ദേഹം തോണ്ടുക ,നുള്ളുക ,മാന്തുക ,തുടങ്ങിയ കലകളില്‍ അവഗാഹം ഉള്ള ബഹുമാന്യന്‍ ആണന്നു ഞാന്‍ മനസ്സിലാക്കിയില്ല , വിഷയത്തിന്റെ പുറത്തു വിഡ്ഢിത്വം പറഞ്ഞവരെ തോണ്ടാനും പൊങ്ങാത്ത അധ്യക്ഷന്റെ ആ കൈ ഒരു തരത്തില്‍ പറഞ്ഞാല്‍ ''ഒരു തരം'' ഭീകര തൊഴില്‍ ആയുധം '' ആയി പോയി എന്ന് സന്ക്ടത്ത്തോട് കൂടി ഞാന്‍ ഓര്‍ക്കുകയാണ് , മദനി മാപ്പ് പറഞ്ഞെന്നും അത് കൊണ്ട് മുന്‍പ് കഴിഞ്ഞത് തെറ്റാണ് എന്നും സ്ഥാപിച്ചെടുക്കാനുള്ള മഹാന്മാരുടെ'' കണ്ടു പിടുത്തം സമ്മതിക്കാന്‍ നിര്‍വ്വാഹം ഇല്ലാത്തത് കൊണ്ടായിരുന്നു ,,ചുരുക്കത്തില്‍ പേര് മാറ്റി വാര്‍ത്തയില്‍ നിങ്ങള്‍ നടത്തിയ ''കൊലക്കളി വഴി നീതി നിഷേധിക്കപ്പെട്ട ഒരു പ്രാസങ്ങികനായി കൊണ്ട് ഒരു അഭ്യര്‍ത്ഥന ,, ഒന്നുകില്‍ പേര് കൊടുക്കുകയാനന്കില്‍ എന്റെ പേര് തന്നെ കൊടുക്കുക അല്ലങ്കില്‍ കൊടുക്കാതിരിക്കുക ,,, വാര്‍ത്ത തിരുത്തി കൊടുത്തു മാന്യത കാണിക്കണമെന്ന് യൂത്ത് ഫോറം ഭാരവാഹികളെ ഓര്‍മ്മപ്പെടുത്തുന്നു , ഇരകള്‍ക്ക് വേണ്ടിയുള്ള ഒന്നിക്കേണ്ട യൂത്ത് വേട്ടക്കാര്‍ക്കൊപ്പം ചേരരുതെന്ന് വിനയ പൂര്‍വ്വം താല്പര്യപ്പെട്ടു കൊണ്ട് ,, വിശ്വസ്തതയോടെ ,അബ്ദുസ്സലാം കൂട്ടായി .പീ സീ എഫു
Salam koottaayiyute prasangathinu shesham p c f nte vere alu prasangicho? Araanu qataril p c f nu vendi prasangikkunna ashraf
ഹലോ യൂത്ത് കാരെ എന്റെ പേര് അഷറഫു എന്നല്ല പേരില്‍ നടത്തിയ തിരിമറി ശരിയാക്കുക , എഡിറ്റ് ചെയ്തു സ്വന്തം പേര് തന്നെ കൊടുക്കുക കാരണം അത് ചില നിയമ പ്രശനങ്ങള്‍ക്ക് ഇടയാക്കും , നിങ്ങള്‍ തിരുത്താന്‍ തയ്യാരല്ലന്കില്‍ നിയമ നടപടിയുമായി എനിക്ക് പോകേണ്ടി വരും സദയം സഹകരിക്കുക ,
പേരു തെറ്റിപ്പോയതാണ്. സലാം കൂട്ടായിയെ തന്നെയാണ്, ഉദ്ദേശിച്ചത്. തെറ്റുപറ്റിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.
നിങ്ങളുടെ മനസ്സിനകത്ത് മറച്ചു വെച്ചത് അറിയുന്നവന്‍ അള്ളാഹു മാത്രമാണ് ,അത് കൊണ്ട് ഉദ്ദേശം എന്തായിരുന്നു എന്നതിലല്ല എന്റെ പരാധി ,വളഞ്ഞു പോയ വരികളിലായിരുന്നു എനിക്ക് പരിഭവം ,അത് നിങ്ങള്‍ നേരെയാക്കിയതില്‍ , ഞാനും പീ സീ എഫു കമ്മറ്റിയും സന്തുഷ്ട്ടരാന് , നമ്മുക്കും നിങ്ങള്‍ക്കും ഗോപ്യമാക്കി വെച്ചത് വഴിയുള്ള പിഴവുകള്‍ക്ക് അള്ളാഹു മാപ്പ് നല്‍കട്ടെ ..ആമീന്‍
Post a Comment