എഴുത്തുകാരന്‍ സുരേന്ദ്രന്‍ ഇന്ന് യൂത്ത് ഫോറത്തില്‍


മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ സുരേന്ദ്രന്  ഇന്ന് (ജൂണ്‍ 30 ശനി) യൂത്ത് ഫോറത്തില്‍ സ്വീകരണം നല്‍കും വൈകീട്ട് 8 മണിക്ക് യൂത്ത് ഫോറം ഹാളിലാണ് പരിപാടി.

തൊഴിലന്വേഷകര്‍ക്കായി കെയര്‍ ദോഹ ശില്‍പശാല

                    ജി.സിസിയിലെ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സ്രിഷ്ടിക്കുന്ന ഖത്തറിലേക്ക് തൊഴില്‍ തേടിയെത്തുന്ന യുവാക്കള്‍ ക്കും നല്ല അവസരങ്ങളിലേക്ക് മാറാനാഗ്രഹിക്കുന്നവര്‍ക്കുമായി യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍  കരിയര്‍ അസിസ്റ്റന്സ് റിസര്‍ ച്ച് ആന്ഡ് എജുക്കേഷന്‍, കെയര്‍ ദോഹ തൊഴിലന്വേഷക ശില്‍പശാല സംഘടിപ്പിക്കുന്നു. ഖത്തറിലെ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചും സാധ്യതകളെ കുറിച്ചും പ്രതിപാതിക്കുന്ന ക്ലാസുകളും കൌണ്‍സിലിങ്ങും വ്യക്തിത്വ വികസന ക്ലാസും അടങ്ങുന്ന ശില്‍പശാലയില്‍ പ്രമുഖ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് താഹ മുഹമ്മദ്, വഖൂദ് സീനിയര്‍ സൂപ്പര്‍ വൈസര്‍ ഷര്‍ഫ്രാസ് ഇസ്മായില്‍ തുടങ്ങിയവര്‍ പങ്കെടുക്കും . ജുലൈ 30 ശനിയാഴ്ച വൈകുന്നേരം 6.30 മന്‍സൂറയിലുള്ള ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ഹാളിലാണ് പരിപാടി. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 66815445 എന്ന നമ്പറിലോ caredoha@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.

യൂത്ത് ഫോറം ലോഗോ


സാമൂഹ്യോദ്ഗ്രദനത്തിന്ന് യുവത മുന്നോട്ട് വരണം: ഡോ. സന്ദീപ് പാണ്ഡെ



ദോഹ: വിദ്യാഭ്യാസം നേടുന്നതിലൂടെ സാമൂഹ്യോത്ഗ്രതനത്തിന് സമൂഹത്തെ പ്രാപ്താരാക്കാൻ യുവാക്കൾ മുന്നോട്ട് വരണമെന്നു പ്രമുഖ സാമൂഹ്യപ്രവർത്തകനും മാഗ്സാസെ അവാർഡ് ജേതാവുമായ ഡൊ.സന്ദീപ് പാണ്ഡെ. യൂത്ത്ഫോറം സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ കരിയറിസത്തിനു പിന്നാലെ പോകരുതെന്നും സമൂഹത്തിന്ന് കൂടി ഗുണകരമാവുന്നതാക്കി മാറ്റണം വിദ്യാഭ്യാസമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇന്ത്യയിലെ വിദ്യാഭ്യാസ വ്യവസ്ഥ തെന്നെ യുവാക്കളിൽ ദുസ്വാധീനമുണ്ടാക്കുന്നതാണ്. അത് കൊണ്ടാണ് ഏറ്റവും കൂടുതൽ അഴിമതിചെയ്യുന്നത് അഭ്യസ്തവിദ്ദ്യരായിപ്പോകുന്നത്. എങ്ങനെ കൂടുതൽ കൊള്ളയടിക്കാമെന്ന പാഠമാണ് ഇന്ത്യയിലെ രാഷ്ട്രീയക്കാർ തലമുറയിലെ കുട്ടികളെ പഠിക്കുന്നത്, ഇതാണ് യുവ സമൂഹത്തെ സ്വാധീനിക്കുന്നത്. വിദ്യാഭ്യാസം സ്വാർത്ഥതക്ക് വേണ്ടി ഉപയോഗിക്കുന്നതിന് പകരം സാമൂഹ്യസേവനത്തിന്ന് പ്രേരിപ്പിക്കുന്ന സാമൂഹ്യ പ്രവർത്തകരെസൃഷ്ടിക്കുന്ന വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുകയും വേണം. യുവാക്കൾക്ക് ഇതിന്ന് സാധിക്കും ചുറ്റുമുള്ള രാജ്യങ്ങളിൽ യുവാക്കൾക്ക് ഇതിന്ന് സാധിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ലാതാവുന്നത് കുത്തഴിഞ്ഞ വ്യവസ്ഥിതി നിലനിൽക്കുന്നത് കോണ്ടാണ്. സമൂഹത്തിന്റെ വിദ്യാഭ്യാസവും അദ്ദ്വാന ശേഷിയും സംയോജിപ്പിക്കാൻ ഗവണ്മെന്റുകൾക്ക് സാധിക്കുമ്പോഴാണ് രാജ്യം പുരോഗമിക്കുകയുള്ളു.
ജനാധിപത്യത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ലാതാവുന്നത് കുത്തഴിഞ്ഞ വ്യവസ്ഥിതി നിലനിൽക്കുന്നത് കോണ്ടാണ്. സമൂഹത്തിന്റെ വിദ്യാഭ്യാസവും അദ്ദ്വാന ശേഷിയും സംയോജിപ്പിക്കാൻ ഗവണ്മെന്റുകൾക്ക് സാധിക്കുമ്പോഴാണ് രാജ്യം പുരോഗമിക്കുകയുള്ളു. ഇന്ത്യയിൽ നിലവിലുള്ള അഴിമതിനിരോധനനിയമം അഴിമതി തടയാൻ പര്യാപ്തമെല്ലെന്നും പുതിയ നിയമങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
മത ജാതി ഭേതമന്യേ യുവാക്കൾ ഒന്നിച്ച് നിൽക്കുകയും അക്രമ രാഷ്ടീയത്തിനെതിരെ പോരാടനമെന്നും പ്രഭാഷകനും സാമൂഹ്യപ്രവർത്തകനുമായ സലീം മമ്പാട് പറഞ്ഞു. ക്രിമിനൽ രാഷ്ട്രീയത്തെ സംരക്ഷിക്കുന്നവരാണ് ഗുണ്ടാരാഷ്ട്രീയത്തെ വളർത്തുന്നതെന്നും ഇത് കേരളത്തിൽ പുതിയ പ്രതിസന്ദികളുണ്ടാക്കിയിരിക്കുന്നു. രാഷ്ട്രീയക്കാരുടെ ധർമ്മമാണ് ഇന്ന് വേദപാഠങ്ങൾ. വേദങ്ങളും ഇതിഹാസങ്ങളുമല്ല ഇന്ന് ധർമ്മപാഠങ്ങൾ നൽകുന്നതെന്നും ഇതിനെതിരിൽ ശബ്ദമുയർത്താൻ യുവ സമൂഹത്തിന്ന് മാത്രമേസാധിക്കുവെന്നും അദ്ദേഹം പറഞ്ഞു. ഒരു സമുഹത്തിന്റെ മൊത്തം പശിയടക്കിയവരാണ് പ്രവാസികളെന്നും അവർക്ക് ക്രിയാത്മകമായ ദൗത്യം നിർവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാംസ്കാരികമന്ത്രാലയത്തിലെ മുഖ്യ ഉപദേശ്ടാവ് മൂസ സൈനുൽ മൂസ, ഡൊ. അലി ഇദ്രീസ് (അൽഫനാർ, ഖത്തർ സ്പോർട്സ് ക്ലബ് ഡയറക്ടർത്വാരിഖ് ആല്മഹ്മൂദ്, ഇന്ത്യൻ കൾച്ചറൽ സെന്റർ വൈസ് പ്രസിഡന്റ് ഗിരീഷ് കുമാർ, എന്നിവർ ആശംസകൾ നേർന്നു. യൂത്ത്ഫോറം തൊഴിലന്വേഷകർക്കായി പുറത്തിറക്കി വെബ്സൈറ്റിന്റെ ഉത്ഘാടനം അബൂബക്കർ സിദ്ധിഖ് സ്കൂൾ ഡയറക്ടർ അബ്ദുൾ മജീദ് അൽഹാഷിമി നിർവഹിച്ചു. പ്രഖ്യാപന സമ്മേളനത്തോടനുബന്ദിച്ച് നടത്തിയ മെഹ്ഫിൽ സന്ധ്യക്ക് മുഹമ്മദ് കുട്ടി നേതൃത്ത്വം നൽകി. വിവിധ ഗായകർ ഗാനങ്ങളാലപിച്ചു. 2000 യുവാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി മെഡിക്കൽ, തൊഴിലന്വൊഷണം,എന്നിവക്കായി പ്രത്യേകം സ്റ്റാളുകൾ സംഘടിപ്പിച്ചു.

സന്ദീപ് പാണ്ഠേ യൂത്ത് ഫോറം ഓഫീസ് സന്ദര്‍ശിച്ചു.

           ലോക പ്രശസ്ത സാമൂഹിക പ്രവര്‍ ത്തകനും മാഗ്സസേ അവാര്‍ഡ് ജേതാവുമായ സന്ദീപ് പാണ്ഠേ യൂത്ത് ഫോറം ഓഫീസ് സന്ദര്‍ശിച്ചു. സോളിഡാരിറ്റി പ്രസിഡണ്ട് പി.ഐ നൌഷാദ്, സാമൂഹിക പ്രവര്‍ത്തകന്‍ സലീം മമ്പാട് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. യൂത്ത് ഫോറം നേതാക്കള്‍ അതിഥികളെ സ്വീകരിച്ചു. ഡോക്ടര്‍ പാണ്ഠേ നേതാക്കളുമായി ആശയ വിനിമയം നടത്തി. യൂത്ത് ഫോറത്തിന്റെ ഉപഹാരം പ്രസിഡണ്ട് സാജിദ് റഹ്മാന്‍ സന്ദീപ് പാണ്ഠേയ്ക്കു സമ്മാനിച്ചു.





മുഖ്യമന്ത്രിയുടെ സന്ദേശം

ഗള്‍ഫ് മാധ്യമം സപ്ലിമെന്റ്


തണ്ണിമത്തങ്ങ (ഒന്നാം സമ്മാനാര്‍ഹമായ കവിത)

യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കവിത രചന മത്സരത്തില്‍ ഒന്നാം സമ്മാനാര്‍ഹമായ കവിത

തണ്ണിമത്തങ്ങ    -  ഷമീർ ഹസ്സൻ


മുറിച്ചുവെച്ച തണ്ണിമത്തങ്ങയുടെ
ഒരു പാതിയ്ക്ക് നിറം കൂടുതലെന്നും
മറുപാതിയ്ക്ക് കുറവെന്നും വിലയിരുത്താൻ
ക്ഷുഭിത യൗവനങ്ങളെ പഠിപ്പിച്ചതാരാണ്?
ചൂട് കൂടിയാലും കുറഞ്ഞാലും
വിപണിയിൽ ഇപ്പോൾ
തണ്ണിമത്തങ്ങ സുലഭമാണ്.

അഴിമതിക്കാരെ തുറുങ്കിലടക്കുക,
കള്ളപ്പണം കണ്ടുകെട്ടുക, ............
സമരയൗവനം ജനമനസ്സുകളില്‍
ഓളമാകുന്നുണ്ട്.

പ്രചാരണ ജാഥ നാടുണര്‍ത്തി
കേമമായിട്ടുണ്ട്.
തെക്കന്‍മേഖലാ ജാഥ കോയോട്ട് നിന്നാരംഭിച്ച്
നുഞ്ഞിങ്കാവില്‍സമാപിച്ചിട്ടുണ്ട്.
കോട്ടക്കില്‍കടവ്, അടുത്തില എന്നിവിടങ്ങളില്‍
വരവേല്‍പ്പ് ലഭിച്ചിട്ടുണ്ട്.
ഞായറാഴ്ച
തോട്ടട നിന്നാരംഭിച്ച് ജാഥ
പിണറായിയില്‍സമാപിക്കുന്നുമുണ്ട്.
സമരയൗവനം
തണ്ണിമത്തന്റെ ഓരോ കുരുവിലും
ഓളമാകുന്നുണ്ട്.

അനുയായി ആത്മഹത്യക്ക് ശ്രമിച്ചത്
നാടകീയരംഗങ്ങള്‍സൃഷ്ടിച്ചിട്ടുണ്ട്
ഒറ്റിയവന്റെ ചുടുചോരയ്ക്ക്
ക്വട്ടേഷൻ കൊടുത്തിട്ടുണ്ട്.
കൊടുംചൂടിലും സമരകാഹളം മുഴക്കി
ശവകുടീരത്തിൽ പുഷ്പാര്‍ച്ചന നടത്തുന്നുണ്ട്.
സമരയൗവനം
തണ്ണിമത്തന്റെ ഓരോ കുരുവിലും
ഓളമാകുന്നുണ്ട്.


ചൂടിനെ ചുട്ടെടുക്കാൻ
വലിയ സമരപ്പന്തല്‍തന്നെ
കെട്ടിയിട്ടുണ്ട്.
പിന്നിലുള്ളവര്‍ക്ക് നേതാക്കളെ കാണാനും
പ്രഭാഷണം കേള്‍ക്കുന്നതിനും
വലിയ സ്‌ക്രീനുകള്‍ഏര്‍പ്പാടാക്കിയിട്ടുണ്ട്.
സമരയൗവനം
തണ്ണിമത്തന്റെ ഓരോ കുരുവിലും
ഓളമാകുന്നുണ്ട്.

മാസപ്പടിയുമായി
വന്‍കിടക്കാരുടെ ഇടപെടല്‍
ദൈവം വരമ്പത്ത് കൂലിയുമായി
നില്‍ക്കുന്നുവെന്ന് വിളിച്ചറിയിക്കുന്നുണ്ട്
വരമ്പത്ത് കുന്തിച്ചിരുന്ന് കഞ്ചാവ് പുകച്ച്
ചങ്കിൽ കൊണ്ട അസ്ത്രങ്ങൾ
ഒന്നൊന്നായി ഊരിമാറ്റുന്നുണ്ട്.
സമരയൗവനം
തണ്ണിമത്തന്റെ ഓരോ കുരുവിലും
ഓളമാകുന്നുണ്ട്.

അടിയിൽ പച്ചയെന്നും
മുകളിൽ കുങ്കുമമെന്നും
നടുവിൽ വെളുപ്പെന്നും
അടയാളപ്പെടുത്തി
ആർത്തലച്ചു പെയ്യുന്ന
മഴയുടെ വരവും കാത്ത്
ഉമ്മറപ്പടിയിൽ തന്നെ
പുരികം ചുളിച്ച്  കാത്തിരിക്കുന്നുണ്ട്
നടുവിലെ കുറച്ച് കുരുപോലുള്ള കാലുകൾ.

യുവത്വത്തെക്കുറിച്ച കെട്ടുകഥകള്‍ തകരുന്നു; ചെറുപ്പം ചരിത്രം സൃഷ്ടിക്കുന്നു - പി.ഐ. നൗഷാദ്



കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുവാക്കളെക്കുറിച്ച് പ്രചരിപ്പിച്ചിരുന്ന യുവാക്കള്‍ നിഷ്‌ക്രിയരാണെന്ന വാദം ഒരു കെട്ടു കഥയാണെന്ന് വര്‍ത്തമാനലോകം തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സോളിഡാരിറ്റി കേരള സംസ്ഥാന പ്രസിഡന്റ് പി.ഐ. നൗഷാദ് പറഞ്ഞു. യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തില്‍ സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് നടന്ന വിപ്ലവങ്ങളുടെയും നവോത്ഥാനങ്ങളുടെയും മുഖ്യകാരണം മാറ്റത്തോടുള്ള യുവാക്കളുടെ അടങ്ങാത്ത ആഗ്രഹമാണ്. അത് പുതിയ കാലത്ത് അതിനൂതനമായ രീതിയില്‍ ആവിഷ്‌ക്കരിച്ചുകൊണ്ടിരിക്കുന്നതിനാണ് നാമിപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.   സാമൂഹിക ചുറ്റുപാടുകളില്‍ അസംതൃപ്തരായ യൂവാക്കള്‍ ഉണര്‍ന്നെണീറ്റപ്പോളാണ് ലോകത്ത് വിപ്ലവങ്ങളുണ്ടായത്.  പാശ്ചാത്യന്‍ നാഗരികത പ്രയോഗതലത്തില്‍ പരാജയപ്പെട്ടതായിരുന്നു യുവാക്കളെ പുതിയ അന്വേഷണങ്ങളിലേക്കും സാമൂഹിക ഇടപെടലുകളിലേക്കും എത്തിച്ചത്.
ഇന്ന് കേരളത്തിലെ ജനകീയ സമരങ്ങള്‍ക്ക് മുന്നില്‍നില്‍ക്കുന്നത് യുവാക്കളാണ്. കുടിവെള്ളത്തിനും മാലിന്യമില്ലാത്ത വായുവിനും സഞ്ചാര സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരങ്ങളില്‍ ഇവര്‍ മുന്നില്‍ നില്‍ക്കുന്നു. ചരിത്രത്തില്‍ പരമ്പരാഗത പ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ടിടത്താണ് യുവാക്കള്‍ സര്‍ഗാത്മ രീതിയില്‍ പ്രതികരിക്കാനാരംഭിച്ചത്. വിവിധ സമൂഹങ്ങള്‍ സാമൂഹ്യ സമരങ്ങളില്‍ ഒന്നിച്ചുനിന്ന ചരിത്രമാണ് നമുക്കുള്ളത്. അവരുടെ പിന്മുറക്കാരായ നമുക്കും അതിന്റെ പൈതൃകത്തില്‍നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ സാധിക്കണം. കൊളോണിയല്‍ അധിനിവേശ ശക്തികളാണ് ബഹുസ്വരമായ ഐക്യത്തെ, വിവിധ മതസമുഹങ്ങള്‍ തമ്മിലുള്ള ഏകോപനത്തിന്റെ കടക്കു കത്തിവെച്ചത്.
വിവര സാങ്കേതിക വിദ്യയില്‍ കാലദേശ വ്യതിയാനങ്ങള്‍ പുനര്‍നിര്‍വചിക്കപ്പെട്ടു. വെര്‍ച്വല്‍ സ്‌പേസ് എന്നു വിളിക്കപ്പെടുന്ന ഇന്റര്‍നെറ്റിന്റെ ലോകം ഭരിക്കുന്നത് യുവാക്കളാണിന്ന്. ഇന്ന് വീശിയടിച്ചുകൊണ്ടിരിക്കുന്ന അറബ് വസന്തത്തിന് ഗതിവേഗം ലഭിച്ചത് യുവാക്കളുടെ അത്തരത്തിലുള്ള ഇടപെടലുകളാണ്.
കച്ചവടത്തിലൂടെയും സാസ്‌കാരിക വിനിമയങ്ങളിലൂടെയും ഖത്തറും കേരളവും സൃഷ്ടിച്ചെടുത്ത ബന്ധം പുതിയ കാലത്ത് നഷ്ടപ്പെട്ടു. നഷ്ടപ്പെട്ടുപോയ ഈ കണ്ണികള്‍ ചേര്‍ത്തിണക്കാന്‍ യൂത്ത് ഫോറത്തിന് സാധിക്കേണ്ടതുണ്ട്. പ്രവാസ ജീവിതത്തെ അരണ്ട ജീവിതമായി കാണരുത്. പ്രവാസം സ്ഥലകാല ദേശമന്യേ പുനര്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നു. ലോകത്തെവിടെയിരുന്നും സ്വന്തം നാട്ടിലെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സാധ്യമാക്കുന്ന സാങ്കേതിക നമുക്ക് ലഭ്യമാണ്. യുവത്വം ആയുധമാക്കുകയും സാങ്കേതിക വിദ്യകളെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുകയും ചെയ്യാന്‍ നമുക്കു കഴിയണം.
പരിപാടികള്‍ ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം യൂത്ത് ആക്ടിവിറ്റീസ് ഡയറക്ടര്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഹാജിരി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ സാംസ്‌കാരിക മന്ത്രിയുടെ പ്രതിനിധിയായാണ് താന്‍ പങ്കെടുക്കുന്നതെന്നും സാംസ്‌കാരിക മന്ത്രിയുടെ ആശീര്‍വാദങ്ങള്‍ സമ്മേളത്തിനുണ്ടെന്നും അദ്ദേഹം അറിയിച്ചു. സാംസ്‌കാരിക മന്ത്രാലയവുമായി ഒന്നിച്ചു നില്‍ക്കാന്‍ യൂത്ത് ഫോറത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.  യൂത്ത് ഫോറത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ പ്രകാശനം ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിലെ സോഷ്യല്‍ ആക്റ്റിവിറ്റീസ് ആന്റ് ഇവന്റ്‌സ് വകുപ്പ് തലവന്‍ നാസര്‍ മുഹമ്മദ് അല്‍ ജാബിരി നിര്‍വഹിച്ചു. പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച് തയാറാക്കിയ ബുള്ളറ്റിന്‍ മഗ്‌സസെ അവാര്‍ഡ് ജേതാവ് സന്ദീപ് പാണ്ഡെ നിര്‍വഹിച്ചു. യൂത്ത് ഫോറം പ്രസിഡന്റ് സാജിദുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ എസ്.എ. ഫിറോസ് സ്വാഗതം പറഞ്ഞു. നിസ്താര്‍ ഗുരുവായൂരും സംഘവും ഗാനമാലപിച്ചു.

യൂത്ത്

യൂത്ത് ഫോറം ബുള്ളറ്റിന്‍ "യൂത്ത്" സന്ദീപ് പാണ്ഠേ പ്രകാശനം ചെയ്യുന്നു.

യൂത്ത് ഫോറം.

ഷാനവാസ് കൊല്ലം >>>
 ഒരു നിയോഗത്തിന്റെ നാമം.
മുല്ലപ്പൂവിന്റെ മണമുള്ള നിയോഗം.
പ്രവാസ ഭൂവിലെങ്കിലും,
കാലമേ ല്പിച്ച ദൌത്യത്തെ കുറിച്ച ജാഗ്രത.
കലൂന്നിയത് മരു ഭൂവിലെങ്കിലും,
ഊഷരത ഉള്ളിലേക്ക് പടര്‍ന്നിട്ടില്ലെന്നതിന്റെ സാക്ഷ്യം.
നാട്ടിലെ ഇടവപ്പാതിയും മകരനിലാവും,
ഇനി ഖത്തറിന്റെ പ്രവാസ സ്വപ്നങ്ങളിലും ആര്‍ദ്രത നിറയ്ക്കും.
അന്യ ദേശത്തിന്റെ ഒറ്റപ്പെടലുകളില്‍ ഇനി,
സാന്ത്വനത്തിന്റെ കുളിര്‍ തെന്നല്‍ വീശും.
ഉള്ളിലെരിയുന്ന നേരിപ്പോടുകള്‍ ഇനി
കാരുണ്യത്തിന്റെ അമൃത വര്‍ഷതാല്‍ കേട്ട് പോകും.
ഇനി നാളെ തീര്‍ച്ചയായും പുലരുന്ന വസന്ത സ്വപ്നങ്ങളില്‍
ഒരു പേരുണ്ടാകും യുത്ത് ഫോറം

കവിതാ മത്സരം ടീ.കെ. ഷമീര്‍ ജേതാവ്.

          യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച് "സമരം യൌവ്വനം" എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ കവിത മത്സരത്തില്‍ ടി.കെ ഷമീര്‍ ജേതാവായി. ഖത്തറിലെ ഗള്‍ഫ് ഡ്രില്ലിങ്ങ് എന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഷമീര്‍ പാലക്കാട് ജില്ലയിലെ കൂറ്റനാട് സ്വദേശിയാണ്. പൊന്നാനി എം.ഇ.എസ് കോളജില്‍ നിന്നും ബിരുദവും ബിരുദാനന്ദര ബിരുദവും നേടിയ ഇദ്ദേഹം ബ്ലോഗറും ആനുകാലികങ്ങലില്‍ എഴുതാറുമുണ്ട്.
          യൂത്ത് ഫോറം പ്രഖ്യാപന സമ്മേളന വേദിയില്‍ അവാര്‍ഡ് വിതരണം ചെയ്തു.

നഗരി ഒരുങ്ങി


                          പ്രവാസ യൌവ്വനത്തിന്റെ ചരിത്ര സംഗമത്തിന് മുന്‍തസ അബൂബക്കര്‍ സിദ്ദീഖ് ഇന്ഡിപ്പെന്‍ഡന്റ് സ്കൂളിലെ പ്രത്യേകം സജ്ജമാക്കിയ നഗരി ഒരുങ്ങി. സമ്മേളനത്തിനെത്തുന്ന 2000 യുവാക്കാളായ പ്രതിനിധികള്‍ക്കും പൊതു സമ്മേളനത്തിനെത്തുന്നവര്‍ക്കും ഇരുന്നു പരിപാടി വീക്ഷിക്കാന്‍ കഴിയും വിധത്തില്‍ എല്ലാ വിധത്തിലുള്ള സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.



യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനം ഇന്ന്

   സര്‍ഗ്ഗാത്മക യൌവ്വനത്തിന്റെ പ്രവാസ മുദ്ര യൂത്ത് ഫോറത്തിന്റെ പ്രഖ്യാപന സമ്മേളനം ഇന്ന് വൈകുന്നേരം 4 മണിക്ക് മുന്‍തസയിലുള്ള അബൂബക്കര്‍ സിദ്ധീഖ് ഇന്‍ഡിപ്പെന്‍ഡന്റ് സ്കൂളില്‍ നടക്കും . ഖത്തര്‍ സാംസ്കാരിക മന്ത്രാലയത്തിലെ യൂത്ത് ആക്ടിവിറ്റീസ് വിഭാഗം തലവന്‍ അബ്ദുറഹ്മാന്‍ മുഹമ്മദ് അല്‍ ഹാജിരി ഉദ്ഘാടനം ചെയ്യും സോളിഡാരിറ്റി സംസ്ഥന പ്രസിഡണ്ട് പി.ഐ. നൌഷാദ് യൂത്ത് ഫോറത്തിന്റെ പ്രഖ്യാപനം നിര്‍വ്വഹിക്കും.
                   മാഗ്സസെ അവാര്‍ഡ് ജേതാവും പ്രഗത്ഭ സാമൂഹിക പ്രവര്‍ത്തകനുമായ സന്ദീപ് പാണ്ഠേ മുഖ്യാതിഥി ആയിരിക്കും.
ഫനാര്‍ ഡയറക്ടര്‍ അബ്ദുല്ല അല്‍ മുഅല്ല ഖത്തര്‍ സാംസ്കാരിക മന്ത്രാലയത്തിലെ  മൂസ സൈനുല്‍ മൂസ കേരളത്തിലെ പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനും പ്രഗത്ഭ വാഗ്മിയുമായ സലീം മമ്പാട് യൂത്ത് ഫോറം രക്ഷാധികാരി കെ.ടി. അബ്ദുറഹ്മാന്‍ ഐ.സി.സി വൈസ് പ്രസിഡണ്ട് ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട് യൂത്ത് ഫോറം തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ  പ്രദര്‍ശനവും കലാവിരുന്നും അരങ്ങേറും

അഭിവാദ്യങ്ങളോടെ,


പ്രഭാഷണ കലയുടെ യൌവ്വന വീര്യത്തിന്, യൂത്ത് ഫോറത്തിന്റെ സ്വാഗതം

യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ സലീം മമ്പാടിനെ ദോഹ എയര്‍ പോര്‍ട്ടില്‍ യൂത്ത് ഫോറം ജനറല്‍ സെക്രട്ടറിയുടെ നേത്രുത്വത്തില്‍ സ്വീകരിച്ചപ്പോള്‍

യുവജന നായകന് ഊഷ്മള വരവേല്‍പ്പ്.



സര്‍ഗ്ഗാത്മക  യൌവ്വനത്തിന്റെ പ്രവാസ മുദ്ര യൂത്ത് ഫോറത്തിന്റെ പ്രഖ്യാപനത്തിനും സമ്മേളനത്തെ അഭി സംബോധന ചെയ്യാനുമായി എത്തിയ   കേരളത്തിലെ ജനകീയ പോരാട്ടങ്ങളുടെ കരുത്തുറ്റ നായകന്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി.ഐ നൌഷാദിന് സ്നേഹോഷ്മള സ്വീകരണം. ഇന്ന് പുലര്‍ച്ചെയുള്ള ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ ദോഹ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ പി.ഐ.യെ യൂത്ത് ഫോറം ജനറല്‍ സെക്രട്ടറി അബ്ദുല്‍ വാഹദ്, സെന്ട്രല്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ എ.ആര്‍ അബ്ദുല്‍ ഗഫൂര്‍, ബിലാല്‍, നാസര്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു.

സമ്മേളന ഉപഹാരങ്ങള്‍


യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തിന്റെ ഉപഹാരമായി ടി-ഷര്‍ട്ടും പേനയും പുറത്തിറക്കി. സമ്മേളന നഗരിയിലെ പ്രത്യേക കൌണ്ടറില്‍ ഇവ ലഭിക്കും.

പ്രഖ്യാപന സമ്മേളനം തത്സമയം!!!







യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനം യൂത്ത് ഫോറം ഔദ്യോഗിക വെബ്സൈറ്റ് വഴി സംപ്രേഷണം ചെയ്യും. ലോകത്തിന്റെ നാനാ ഭാഗത്തുള്ള മലയാളികള്‍ക്ക് www.youthforumqatar.org എന്ന ലിങ്കില്‍ സമ്മേളനം വീക്ഷിക്കാനാകും

പ്രഖ്യാപന സമ്മേളനത്തില്‍

സമ്മേളന നഗരിയിലേക്കുള്ള വഴി

പ്രവാസ യൌവ്വനത്തിന്റെ കയ്യൊപ്പ് "യൂത്ത്"


                         യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന "യൂത്ത്" സമ്മേളന നഗരിയില്‍ വെച്ച് സമര്‍പ്പിക്കും. . യൂത്ത് ഫോറം പ്രസിഡണ്ടുമായുള്ള അഭിമുഖം, ലേഖനങ്ങള്‍, പച്ചയായ പ്രവാസ ജീവിതം വരച്ചു കാട്ടുന്ന ഫീച്ചര്‍, കവിത, വാള്‍ പോസ്റ്റ് തുടങ്ങി ഒട്ടേറെ വിഭവങ്ങളോടെയാണ്  "യൂത്ത്" പുറത്തിറങ്ങുന്നത്.

യൂത്ത് ഫോറം ഓഫീസിന് സദ്ദ് യൂണിറ്റിന്റെ ഉപഹാരം

                     യൂത്ത് ഫോറം ഓഫീസിലേക്ക് സദ്ദ് യൂണിറ്റിന്റെ ഉപഹാരം ഡിജിറ്റല്‍ സൌണ്ട് സിസ്റ്റം യൂത്ത് ഫോറം പ്രസിഡണ്ട് സാജിദ് റഹ്മാന് സദ്ദ് യൂണിറ്റ് പ്രസിഡണ്ട് ഷരീഫ് അഹമ്മദ് കൈമാറി. യൂത്ത് ഫോറം ഓഫീസില്‍ നടന്ന ചടങ്ങില്‍ യൂത്ത് ഫോറം സെക്രട്ടറി അബ്ദുല്‍ വാഹദ്, ദോഹ മേഖല പ്രസിഡണ്ട് നൌഷാദ് വടുതല, ബിന്‍ മഹ്മൂദ് യൂണിറ്റ് പ്രസിഡണ്ട് ഹര്‍ഷദ് തുടങ്ങിയവര്‍ പങ്കെടുത്തു.

കുറച്ചു നാളായിട്ട് ചില യുവാക്കള്‍ ഓടുകയാണ്!!!

                       കുറച്ചു നാളായിട്ട് ചില യുവാക്കള്‍ ഓടുകയാണ്, വിശ്രമമില്ലാതെ. കിടന്നിട്ടും ഉറക്കം വരാതെ, വിയര്‍ത്തിട്ടും തളരാതെ, കുടുംബം കണ്‍മുന്‍പില്‍ ഉണ്ടായിട്ടും അവരെ കാണാന്‍ കഴിയാതെ. ചില യുവാക്കളുടെ മനസ്സില്‍ ജൂണ്‍ പതിനഞ്ചു എന്ന ഒരു ദിവസം മാത്രമാണ്! അതെ, അത് മാത്രമാണ് ഊണിലും ഉറക്കിലും. എന്ന് പറയുന്നത് ശരികേടാവും, കാരണം കുറച്ചു നാളുകലായിട്ടു അവ രണ്ടും അവര്‍ക്ക് നഷ്ട്ടപെടുകായാണല്ലോ!
                    
                   ചില യുവാക്കള്‍ അങ്ങിനെയാണ്. മറ്റുള്ളവരെ കുറിച്ചായിരിക്കും അവരുടെ ചിന്ത. അതിനിടക്ക് താന്‍ എന്ന സ്വത്വത്തെ അവര്‍ മറന്നുപോകും. തനിക്ക് എന്ത് ലാഭം എന്ന ആധുനിക യുവാവിന്‍റെ യുക്ത്തിയല്ല അവരെ നിയന്ത്രിക്കുന്നത്‌. മറ്റുള്ളവരുടെ സന്തോഷത്തിലാണ് അവരുട സംതൃപ്തി, മറ്റുള്ളവര്‍ ഉള്ളു തുറന്നു ചിരിക്കുമ്പോഴാണ് ഇവര്‍ക്ക് പുഞ്ചിരിക്കാന്‍ കഴിയുന്നത്. അപരന്റെ തളര്‍ച്ചയില്‍ അകം പിടക്കുന്നവര്‍, വളര്‍ച്ചയില്‍ അകം കുളിര്‍ക്കുന്നവര്‍. സ്വയം ഉരുകി... മറ്റുള്ളവര്‍ക്ക് വെളിച്ചമേകുന്ന മെഴുകുതിരിയടെ ദൌത്ത്യം നിര്‍വഹിക്കുന്നവര്‍..

                          കേരളത്തിന്റെ മുക്കുമൂലകളില്‍ നിന്നും കുടുംബം പുലര്‍ത്താന്‍ കടല്‍ കടന്നു ഖത്തരില്‍ എത്തിയ ഒരുകൂട്ടം നല്ല യുവാക്കളെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഇത് കേട്ടറിവല്ല എന്റെ നേര്കാഴ്ച്ചയാണ്..
                        തളര്‍ച്ച അറിയാതെ ഓടുകായിരുന്നുവല്ലോ അവര്‍ ഇതുവരെ, ഒറ്റക്കായിരുന്നു ഇത് വരെ, വൈകിയാണെലും ചില തിരിച്ചറിവുകള്‍ അവരിലുണ്ടായി, കാലം കാത്തിരുന്ന തിരിച്ചറിവുകള്‍. ഇതേ ഓട്ടത്തിന്നു തയ്യാറുള്ളവരെ കൂടെ കൂട്ടണം, ശരിയായ തിരിച്ചറിവ്. അല്ലേലും അറിവുകളിലെ ശരികേടുകള്‍ ഉണ്ടാകൂ. തിരിച്ചറിവുകള്‍ എപ്പോഴും ശരിയായിരിക്കും.
                        ആ തിരിച്ചറിവില്‍ നിന്നാണ് യൂത്ത് ഫോറത്തിന്റെ പിറവി, ആ പിറവിക്കാണ് ലോകം കാതോര്‍കുന്നത്.
അതെ പ്രതീക്ഷയോടെ കാത്തിരിക്കാം ജൂണ്‍ പതിനഞ്ചിനായ്‌.....

(കടപ്പാട്: സിദ്ദീഖ് കിഴക്കേതില്‍)

സ്നേഹ സംഗമം പത്രത്താളിലൂടെ,

ഗള്‍ഫ് മാധ്യമം
 വര്‍ത്തമാനം

ചന്ദ്രിക

ഡോക്ടര്‍ സന്ദീപ് പാണ്ഠേ മുഖ്യ അതിഥി



             യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തില്‍  ഡോക്ടര്‍ സന്ദീപ് പാണ്ഠേ മുഖ്യ അതിഥിയായി പങ്കെടുക്കും.
1965 ജുലൈ 22  ഉത്തര്‍ പ്രദേശില്‍ ജനിച്ച അദ്ദേഹം ജീവിതം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച്ചു.
ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം.
സൈറകസ് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്ദര ബിരുദവും.
കാലിഫോര്‍ണിയ യൂണിവാഴ്സിറ്റിയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡോക്ടറേറ്റും,
 ഇതിനിടെ  ആശ ട്രസ്റ്റ് എന്ന ഒരു അംഗീക്രുത സംഘടനയുണ്ടാക്കി  ഇന്ത്യയിലുടനീളം അതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു.

2008 ല്‍ അദ്ദേഹത്തിന്റെ നേത്രുത്വത്തില്‍ ആശ പരിവാര്‍ എന്ന പേരില്‍ ജനങ്ങളെ സംഘടിപ്പിച്ച് താഴേ തട്ടില്‍ ജനാധിപത്യത്തെ ശാക്തീകരിച്ചു.
താഴെക്കിടയിലുള്ളവരുടെ ഇന്ത്യയിലെ ഏറ്റവും വലിയ ശ്രുംഘലയായ നാഷനല്‍ അലയന്‍സ് ഓഫ് പീപ്പിള്‍ മൂവ്മെന്റിനെ അദ്ദേഹം നയിച്ചു.

2002 ല്‍ മാഗ്സസേ അവാര്‍ഡ് ലഭിച്ചു.2005 ല്‍ ദല്‍ഹിയില്‍ നിന്നും പാക്സ്ഥാനിലെ മുള്‍ത്താനിലേക്ക് ഒരു സമാധാന സന്ദേശ ജാഥ  അദ്ദേഹം നയിച്ചു.
ദീര്‍ഘകാലം ഇന്ത്യാ ഗവണ്‍ മെണ്ടിന്റെ സെന്‍ട്രല്‍ എജുക്കേഷന്റെ അഡ്വൈസറി ബോര്‍ഡിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഐ.ഐ.ടി. ഗാന്ധിനഗറില്‍ സേവനമനുഷ്ടിക്കുന്നു.

പ്രഖ്യാപന സമ്മേളനം ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്


സ്വാഗത സംഘം ഓഫീസ് സമ്മേളന ഒരുക്കത്തില്‍
                        വെള്ളിയാഴ്ച നടക്കുന്ന യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. പരിപാടിയുടെ സുഖമമായ നടത്തിപ്പിന്നായി വിവിധ വകുപ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തങ്ങള്‍ ഊര്‍ജ്ജിതമാക്കി.

വിവിധ വകുപ്പുകളും കണ്‍ വീനര്‍മാരും

പ്രോഗ്രാം -  സലീല്‍ ഇബ്രാഹീം
പ്രതിനിധി സമ്മേളനം - ഷബീര്‍ കളത്തിങ്ങല്‍
പൊതുസമ്മേളനം -  സമീര്‍ കാളികാവ്.
ഡെലിഗേറ്റ് റെജിസ്ട്രേഷന്‍ - ഇദരീസ് ഷാഫി
പബ്ലിസിറ്റി - സി. ഷറഫുദ്ദീന്‍
മീഡിയ & പബ്ലിക് റിലേഷന്‍ - ഹക്കീം പെരുമ്പിലാവ് & റബീഹ് സമാന്‍
വളണ്ടിയര്‍ - നിസാര്‍
ഫെസിലിറ്റി - അബ്ദുല്‍ ഹമീദ്
നഗരി -  ഷാനവാസ് ഖാലിദ്
സെക്യൂരിറ്റി & ഡിസിപ്ലിന്‍ - നിഹാസ് & മുനീര്‍ അലി
 ട്രാഫിക്ക് - കെ.പി. ഷരീഫ്
ഭക്ഷണം - ഫൈസല്‍ കടന്ന മണ്ണ
സ്റ്റേജ് & സൌണ്ട് - മജീദ് അലി
ബുള്ളറ്റിന്‍ - മുഹ്സിന്‍ ഷരീഫ്
വൈന്റപ്പ് - ഷിഹാബ് ഓമശ്ശേരി & അനൂപ്
കലാപരിപാടികള്‍ - അഹമ്മദ് ഷാഫി & സഫീര്‍
ഗസ്റ്റ് - കെ.കെ. നാസര്‍
എക്സിബിഷന്‍ - ഷഫീഖ് പരപ്പുമ്മല്‍
നിയമം - ബിലാല്‍

ഒരുക്കങ്ങള്‍ വിലയിരുത്തി സ്വാഗത സംഘം


                     പ്രവാസ ലോകത്ത് സര്‍ഗ്ഗാത്മക യൌവ്വനത്തിന്റെ വസന്തം വിരിയിക്കുന്ന യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനായി സ്വാഗത സംഘം യോഗം ചേര്‍ന്നു. സമ്മേളനം പ്രവാസ ജീവിതത്തിലെ മനോഹരമായ അനുഭവമായി മാറ്റാന്‍ കൈമെയ് മറന്ന് അദ്ധ്വാനിക്കണമെന്ന് യോഗത്തില്‍ സംസാരിച്ച പ്രസിഡണ്ട് സാജിദ് റഹ്മാന്‍ പറഞ്ഞു. സമ്മേളന കണ്‍ വീനര്‍ ഫിറോസിന്റെ നേത്രുത്വത്തില്‍ ഓരോ വകുപ്പുകളുടെയും അവലോകനം നടന്നു.




അതിരുകളില്ലാത്ത ലോകത്തേക്ക് മനസ്സുകൾ വിശാലമാക്കണം: ഹകീം പെരുമ്പിലാവ്


ദോഹ: ഐ ജനറേഷന് ലോകത്ത് നിന്നും അതിരുകളില്ലാത്ത ലോകത്തേക്ക് മനുഷ്യ മനസ്സുകൾ വിശാലമാക്കി വെക്കണമെന്ന് യൂത്ത് ഫോറം സെൻട്രൽ എക്സിക്യൂട്ടീവ് മെമ്പർ ഹകീം പെരുമ്പിലാവ്. റയ്യാൻ യൂണിറ്റ് വിളിച്ച് ചേർത്ത യൂത്ത്മീറ്റ് ഉത്ഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ പാടൊ, ഐ ഫോൺ, ഇൻസ്റ്റന്റ്, ഇന്റർനെറ്റ് തുടങ്ങിയ 'ഐ'കളിലും 'ഞാന്മാത്ര' ലോകത്തും ഒതുങ്ങി കഴിയാനുള്ളതല്ല പ്രവാസവും യുവത്വവും. അതിരുകൾ കെട്ടി ഭേതിക്കേണ്ടതല്ല പ്രവാസി യുവാക്കളുടെ ക്രയശേഷി. ഭൂമിശാസ്ത്രപരമായ അതിരുകൾ മാത്രമാണ് പുതിയ കാലത്ത് നീങ്ങിയിട്ടൊള്ളുവെന്നും മനുഷ്യർതമ്മിലുള്ള സാമുഹികവും സാമ്പത്തികവുമായ അതിരുകൾ കൂടി ഭേതിക്കണമെന്നും വിശാലമായ ലൊകത്തേക്ക് മുന്നേറുന്ന മനസ്സുകൾ വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.  ദുരിതമനുഭവിക്കുന്നവർക്കും പ്രയാസപ്പെടുന്നവർക്കും സാന്ത്വനമേകാനും ആശ്വാസമേകാനും കഴിയുമ്പോൾ മാത്രമാണ് ജീവിതം അർത്ഥവത്താവുകയുള്ളൂ. സർഗ്ഗാത്മകമായ കഴിവുകളും കായികശേഷിയും വളർത്തിയെടുക്കണമെന്നും എല്ലാ അതിരുകളും ഭേതിച്ച് ഒന്നിക്കുവാൻ യൂത്ത്ഫോറം നിങ്ങളോടൊപ്പമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. 

ഹാരിസ് എടവന അദ്ദ്യക്ഷത വഹിച്ചു. യൂത്ത്ഫോറം വിശാലമായ പ്ലാറ്റ്ഫോം ആണെന്നും എല്ലാ മനുഷ്യരോടൊപ്പവും യൂത്ത്ഫോറം ഉണ്ടാവുമെന്നും എല്ലാവർക്കും കടന്നുവരാവുന്ന വേദിയാണിതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ യൂത്ത്മീറ്റിലെത്തിയ പ്രതിനിധികൾ പങ്കെടുത്തു. ഹാരിസ് എടവന, ബിലാൽ എന്നിവർ ഗാനമാലപിച്ചു.യൂത്ത്ഫോറം പരിപാടികൾക്ക് പിന്തുണ നൽകിയും തുടർപരിപാടികളിൽ പങ്കാളിത്തം ഉറപ്പിച്ചും യൂത്ത്ഫോറം പരിപാടികൾക്ക് പിന്തുണ നൽകിയും തുടർപരിപാടികളിൽ പങ്കാളിത്തം ഉറപ്പിച്ചും രണ്ട് മണിക്കൂർ നീണ്ട പരിപാടികൾ അവസാനിച്ചു.

യൌവ്വനത്തിന്റെ സര്‍ഗ്ഗ വസന്തം വിരിയിച്ച് ബിന്‍ മഹ്മൂദ് യൂത്ത്മീറ്റ്

ബിന്‍ മഹ്മൂദ് യൂത്ത് മീറ്റ് എസ്.എ. ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു.
             
              യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായി ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു വരുന്ന യൂത്ത് മീറ്റുകളില്‍  യുവജന പങ്കാളിത്തത്തില്‍ പുതിയ ചരിതം രചിച്ച് ബിന്‍ മഹ്മൂദ് യൂത്ത് മീറ്റ്. യൂണിറ്റ് രൂപീകരിച്ച് ഒരു മാസം പിന്നിടും മുമ്പേ വന്നെത്തിയ യൂത്ത് മീറ്റില്‍ ജാതിമത ഭേതമന്യേ 40 ഓളം യുവാക്കളാണ് പങ്കെടുത്തത്.

                യൂത്ത് മീറ്റ് യൂത്ത് ഫോറം വൈസ് പ്രസിഡണ്ട് എസ്.എ. ഫിറോസ് ഉദ്ഘാടനം ചെയ്തു. പ്രവാസത്തിന്റെ ഒറ്റപ്പെടലില്‍ നിന്നും സര്‍ഗ്ഗാത്മക സാമൂഹിക സേവനത്തിന്റെ കൂട്ടായ്മയിലേക്കാണ്  യൂത്ത് ഫോറം ക്ഷണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ദ്ധക്യം ബാധിച്ചു കൊണ്ടിരിക്കുന്ന യുവമനസ്സുകളില്‍ യൌവ്വനത്തിന്റെ പ്രസരിപ്പ് വീണ്ടെടുക്കാന്‍ സദസ്സിനെ അദ്ദേഹം യൂത്ത് ഫോറത്തിലേക്ക് ക്ഷണിച്ചു.

          സാലിം വേളം ഖത്തറിന്റെ ചരിത്രം പ്രൊജക്റ്ററുപയോഗിച്ച് വിശദീകരിച്ചപ്പോള്‍ ഒരു ചരിത്ര ക്ലാസിന്റെ പ്രതീതി സ്രിഷ്ടിച്ചു. അതോടനുബന്ധിച്ച് ചോദ്യ ശരങ്ങളുയര്‍ത്തി ക്വിസ് പ്രോഗ്രാമും അരങ്ങേറി.

              തുടര്‍ന്ന് "സൌജന്യക്കോഴി" എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രദര്‍ശനവും നടത്തി. നമ്മുടെ നാടിന്റെ ദുരവസ്ഥയെ അത് വരച്ച് കാട്ടി. അതേകുറിച്ച ചര്‍ച്ചയില്‍ സദസ്സ് ആവേശ പൂര്‍വ്വം പങ്കു കൊണ്ടു.

              പരിപാടിക്കെത്തിയവര്‍ പരസ്പരം പരിചയപ്പെടലില്‍ അവരുടെ പല ജീവിതാനുഭവങ്ങളും പങ്കുവെച്ചപ്പോള്‍ ചിരിയുടെ മാലപ്പടക്കങ്ങള്‍ പൊട്ടി.
സെന്ട്രല്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ നൌഷാദ് വടുതല, സലീല്‍ ഇബ്രാഹിം തുടങ്ങിയവരും സംബന്ധിച്ചു.

               യൂണിറ്റ് പ്രസിഡണ്ട് ഹര്‍ഷദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ സെക്രട്ടറി ഷിബിലി ശാന്തപുരം നന്ദി പറഞ്ഞു.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons