ദോഹ: ഐ ജനറേഷന് ലോകത്ത് നിന്നും അതിരുകളില്ലാത്ത ലോകത്തേക്ക് മനുഷ്യ മനസ്സുകൾ വിശാലമാക്കി വെക്കണമെന്ന് യൂത്ത് ഫോറം സെൻട്രൽ എക്സിക്യൂട്ടീവ് മെമ്പർ ഹകീം പെരുമ്പിലാവ്. റയ്യാൻ യൂണിറ്റ് വിളിച്ച് ചേർത്ത യൂത്ത്മീറ്റ് ഉത്ഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ പാടൊ, ഐ ഫോൺ, ഇൻസ്റ്റന്റ്, ഇന്റർനെറ്റ് തുടങ്ങിയ 'ഐ'കളിലും 'ഞാന്മാത്ര' ലോകത്തും ഒതുങ്ങി കഴിയാനുള്ളതല്ല പ്രവാസവും യുവത്വവും. അതിരുകൾ കെട്ടി ഭേതിക്കേണ്ടതല്ല പ്രവാസി യുവാക്കളുടെ ക്രയശേഷി. ഭൂമിശാസ്ത്രപരമായ അതിരുകൾ മാത്രമാണ് പുതിയ കാലത്ത് നീങ്ങിയിട്ടൊള്ളുവെന്നും മനുഷ്യർതമ്മിലുള്ള സാമുഹികവും സാമ്പത്തികവുമായ അതിരുകൾ കൂടി ഭേതിക്കണമെന്നും വിശാലമായ ലൊകത്തേക്ക് മുന്നേറുന്ന മനസ്സുകൾ വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ദുരിതമനുഭവിക്കുന്നവർക്കും പ്രയാസപ്പെടുന്നവർക്കും സാന്ത്വനമേകാനും ആശ്വാസമേകാനും കഴിയുമ്പോൾ മാത്രമാണ് ജീവിതം അർത്ഥവത്താവുകയുള്ളൂ. സർഗ്ഗാത്മകമായ കഴിവുകളും കായികശേഷിയും വളർത്തിയെടുക്കണമെന്നും എല്ലാ അതിരുകളും ഭേതിച്ച് ഒന്നിക്കുവാൻ യൂത്ത്ഫോറം നിങ്ങളോടൊപ്പമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഹാരിസ് എടവന അദ്ദ്യക്ഷത വഹിച്ചു. യൂത്ത്ഫോറം വിശാലമായ പ്ലാറ്റ്ഫോം ആണെന്നും എല്ലാ മനുഷ്യരോടൊപ്പവും യൂത്ത്ഫോറം ഉണ്ടാവുമെന്നും എല്ലാവർക്കും കടന്നുവരാവുന്ന വേദിയാണിതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ യൂത്ത്മീറ്റിലെത്തിയ പ്രതിനിധികൾ പങ്കെടുത്തു. ഹാരിസ് എടവന, ബിലാൽ എന്നിവർ ഗാനമാലപിച്ചു.യൂത്ത്ഫോറം പരിപാടികൾക്ക് പിന്തുണ നൽകിയും തുടർപരിപാടികളിൽ പങ്കാളിത്തം ഉറപ്പിച്ചും യൂത്ത്ഫോറം പരിപാടികൾക്ക് പിന്തുണ നൽകിയും തുടർപരിപാടികളിൽ പങ്കാളിത്തം ഉറപ്പിച്ചും രണ്ട് മണിക്കൂർ നീണ്ട പരിപാടികൾ അവസാനിച്ചു.
0 comments:
Post a Comment