കാലം തേടിത്തിരയുമ്പോള്‍ സുഹൃത്തേ, നിങ്ങള്‍ എന്തെടുക്കുകയാണ്?

---------------------------------------------------------------------
വിപ്ലവാത്മക യൌവനത്തിന്റെ ആര്‍ജവം നെഞ്ചേറ്റി ജീവിക്കുന്ന യുവസുഹൃത്തെ, ഒരല്പം മാറി നമുക്കൊന്ന് സംവദിക്കാം..
കരളലിയിക്കുന്ന വര്‍ത്തമാനങ്ങളും കണ്ടാലറക്കുന്ന കാഴ്ചകളും ഇനി എത്ര കാലമാണ് നാം സഹിച്ചു തീര്‍ക്കുക ? അധര്‍മവും അധാര്മികതയും അരങ്ങു തകര്ത്താടുന്നത് എന്നാണൊന്നവസാനിക്കുക?
ബോംബും വെടിയുണ്ടകളും കത്തിയും വടിവാളുമെല്ലാം രംഗം കീഴടക്കിയിരിക്കുന്നു.. നീരുവാര്‍ന്ന വിപ്ലവത്തിനിപ്പോള്‍ പകയുടെയും പ്രതികാരത്തിന്റെയും ചോരനിരമാണ്;മണവും. അരുതെന്ന് കൈ തടുക്കേണ്ട യൌവനം പക്ഷെ വാര്‍ധക്യത്തിന്റെ ആലസ്യത്തിലാണ്..
ഇവിടെ വെറും കാഴ്ചക്കാരന്റെ റോളി ലാണോ നിങ്ങള്‍ ? ആര്‍ത്തലച്ചു , കലിതുള്ളി പാഞ്ഞടുക്കുന്ന തിന്മയുടെ തിരമാലകള്‍ കണ്ടു നിസ്സഹായനായി പകച്ചു നില്‍ക്കുകയാണോ താങ്കളും ? അതോ നിസ്സംഗതയോടെ പുറം തിരിഞ്ഞു നില്‍ക്കുകയോ ? അരുതെന്ന് ഗര്ജിക്കാനുള്ള യുവത്വം ബാക്കിയുണ്ടെങ്കില്‍ നമുക്ക് മുന്നില്‍ വഴികളുണ്ട് , ഏറെ.
പ്രതീക്ഷകള്‍ ഭാണ്‍ഡമാക്കി , മരുപ്പച്ചയും തേടിയുള്ള യാത്രയില്‍ മണല്ക്കാട്ടിലേക്ക് കടല്‍ കടന്നെതിയവരാണ് നാം. അന്നം തേടിപ്പായുന്ന ഓട്ടപ്പാചിലിനിടയില്‍ ഇടക്കൊന്നു ചെവിയോര്‍ത്തു നോക്കിയിട്ടുണ്ടോ ? പ്രവാസത്തിന്റെ നോവും നൊമ്പരങ്ങളും പേറിക്കഴിയുന്ന പരസഹസ്രങ്ങളുടെ അടക്കിപ്പിടിച്ച തേങ്ങലുകളും , നെഞ്ചു പിടപ്പിക്കുന്ന ആടുജീവിതക്കഴ്ച്ചകളും നിങ്ങളുടെ കരലളിയിക്കാതിരിക്കില്ല.
ജീവിതത്തിലെ ഏറ്റവും സുവര്നമായ യൌവന ഘട്ടം മരുഭൂവില്‍ ഹോമിക്കാന്‍ വിധിക്കപ്പെട്ടവരാണ് അധികം പ്രവാസികളും.. ജീവിത പ്രാരാബ്ധങ്ങളുടെ കെട്ടുപാടുകളില്‍ തൂങ്ങി പൊള്ളുന്ന യാധാര്ത്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമായി പ്രവാസത്തെ അടയാള പ്പെടുത്തുന്നവരുണ്ട്.. ലഹരിയില്‍ നീന്തിത്തുടിച്ചു ജീവിതാസ്വാദനത്തിനു പുതിയ മാനങ്ങള്‍ കണ്ടെത്തുന്നവരും വിരളമല്ല.. ധൂര്‍ത്തും ദുര്‍ വ്യയവുമായി ജീവിതം അടിച്ചു പൊളിച്ചു തകര്‍ത്തു കളയുന്നവരാണ് ചിലര്‍ .
ധാര്‍മിക മൂല്യങ്ങള്‍ വലിച്ചെറിയാനുള്ള ലൈസന്‍സ് അല്ല പ്രവാസ ജീവിതം. ഇക്കിളിപ്പെടുത്തുന്ന ആസ്വാദനങ്ങളെ കലയുടെ നുകത്തില്‍ കെട്ടി വാരിപ്പുണരുന്നതിനും ന്യായീകരണമില്ല..തിന്നും കുടിച്ചും മദിച്ചും ഭോഗിച്ചും തീര്‍ത്തു കളയേണ്ട ഒന്നല്ലല്ലോ ജീവിതം..
മൃഗങ്ങളില്‍ നിന്ന് നാം ഇവിടെ വേര്‍പിരിയുന്നത്‌ നമ്മുടെ നിയോഗം എത്തിപ്പിടിക്കുംബോഴാണ്.. മൂല്യങ്ങളിലും നന്മകളിലും നമ്മെ അടയാളപ്പെടുത്തുമ്പോഴാണ്‌. അങ്ങനെയെങ്കില്‍ കാലം നമ്മെ എന്നെന്നും ഓര്‍മിക്കും . ജനം ഹൃദയത്തില്‍ ഏറ്റുവാങ്ങും , ചരിത്രവും.
യുവത്വം ഇതള്‍വിരിഞ്ഞു നില്‍ക്കുന്ന ജീവിത വസന്തതിലാണ് നാമിപ്പോള്‍.. ചുറുചുറുക്കിന്റെ യൌവനത്തില്‍ . വൈകിയാല്‍ കാത്തിരിക്കുന്നത് അവശതയുടെ നാളുകളാണ്.. ചോരയും നീരും വറ്റി , വടിയും കുത്തി കുനിഞ്ഞു നില്‍ക്കുന്ന വാര്ധക്യമാണ്.. നിസ്സഹായതയുടെ വരണ്ടുണങ്ങിയ കാലം, കോലവും.

ഒരു മാറ്റത്തിന് നെഞ്ചുറപ്പുന്ടെങ്കില്‍ നമുക്ക് കൈകള്‍ കോര്‍ത്ത്‌ പിടിക്കാം. ഹൃദയങ്ങള്‍ ചേര്‍ത്ത് വക്കാം. കാലത്തിന്റെ വിളിയാളത്തിനു ജീവിതം കൊണ്ട് ഉത്തരം നല്‍കാം.. ഘനാന്ധകാരത്തില്‍ ഒരു ചെറുതിരിയായെങ്കിലും, ജ്വലിച്ചു നില്‍ക്കാം. പുതിയൊരു പ്രഭാതത്തിന്റെ പൊന്‍ പുലരിക്കായി യൂത്ത് ഫോറം നിങ്ങളെ ക്ഷണിക്കുന്നു, ഹൃദയപൂര്‍വം.
-------------------------------------------------
ആശംസകളോടെ,
യൂത്ത് ഫോറം ഗറാഫ

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons