സമര പോരാളികള്‍ക്ക് യൂത്ത് ഫോറത്തിന്റെ ഐക്യ ദാര്‍ഢ്യം

 പാലിയേക്കര ടോള്‍ വിരുദ്ധ സമര പന്തലില്‍ സമര സമിതി നേതാവ് മോനിസുമായി യൂത്ത് ഫോറം ഐക്യ ദാര്‍ഢ്യ സംഘം ചര്‍ച്ച നടത്തുന്നു.

                           കേരളത്തിലെ ജനകീയ സമര ജനകീയ സമര പോരാട്ടങ്ങള്‍ക്ക് ഖത്തറിലെ സര്‍ഗ്ഗാത്മക പ്രവാസ യൌവ്വനം, യൂത്ത് ഫോറത്തിന്റെ ഐക്യ ദാര്‍ഢ്യം' സഞ്ചാര സ്വാതന്ത്ര്യത്തിനായി ടോളിനെതിരെ ഐതിഹാസിക സമരം തുടരുന്ന പാലിയേക്കരയിലും നാഷനല്‍ ഹൈവേ സ്ഥലമെടുപ്പിന്റെ പേരില്‍ കുടി ഒഴിപ്പിക്കപ്പെട്ട്, അന്തിയുറങ്ങാനായി ഒരു കുടില്‍ കെട്ടാനുള്ള ഒരു തുണ്ട് ഭൂമിക്കായി ജീവിതം കൊണ്ട് സമരം രചിക്കുന്ന ടീഡി പടിയിലെ സമരപന്തലിലും കമ്പഴയിലെ സമര പന്തലിലും യൂത്ത് ഫോറത്തിന്റെ ഐക്യ ദാര്‍ഢ്യ സന്ദേശവുമായി നേതാക്കളെത്തി. യൂത്ത് ഫോറം ജനറല്‍ സെക്രട്ടറി മുഹമ്മദ് റഫിയുടെ നേത്രുത്വത്തില്‍ സെന്ട്രല്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ എ.ആര്‍ അബദുല്‍ ഗഫൂര്‍, കെ.ടി. മുബാറക് എന്നിവരാണ് സമരപന്തലുകള്‍ സന്ദര്‍ശിച്ചത്. സമര സമിതി നേതാക്കളുമായി ഇവര്‍ ആശയ വിനിമയം നടത്തി യൂത്ത് ഫോറത്തിന്റെ പുര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.

ടി.ഡി പടിയിലെ സമര പന്തലില്‍

കമ്പഴയിലെ പോരാളികള്‍ക്കൊപ്പം

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons