സര്‍ഗ്ഗാത്മക യൌവ്വനത്തിന്റെ പ്രവാസ മുദ്ര യൂത്ത് ഫോറത്തിന്റെ പ്രഖ്യാപനത്തിനും സമ്മേളനത്തെ അഭി സംബോധന ചെയ്യാനുമായി എത്തിയ കേരളത്തിലെ ജനകീയ പോരാട്ടങ്ങളുടെ കരുത്തുറ്റ നായകന്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി.ഐ നൌഷാദിന് സ്നേഹോഷ്മള സ്വീകരണം. ഇന്ന് പുലര്‍ച്ചെയുള്ള ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ ദോഹ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ പി.ഐ.യെ യൂത്ത് ഫോറം ജനറല്‍ സെക്രട്ടറി അബ്ദുല്‍ വാഹദ്, സെന്ട്രല്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ എ.ആര്‍ അബ്ദുല്‍ ഗഫൂര്‍, ബിലാല്‍, നാസര്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു.
YOUTH FORUM
0 comments:
Post a Comment