ഭദ്രതയുള്ള പ്രവാസ സമൂഹത്തിന്റെ പുന:സ്രിഷ്ടിയാണ് യൂത്ത് ഫോറത്തിന്റെ ലക്ഷ്യം - സാജിദ് റഹ്മാന്‍

                  
 സാജിദ് റഹ്മാന്‍ സ്നേഹ സംഗത്തില്‍ സംസാരിക്കുന്നു

പ്രവാസികള്‍ കേവലം കറവപ്പശുക്കളല്ലെന്നും നാടിന്റെ ഭാഗദേയം  നിര്‍ണ്ണയിക്കാന്‍ സംഭാവനകളര്‍പ്പിക്കാന്‍ കഴിയുന്ന ഒരു സമൂഹമാണെന്നും,    ഭദ്രതയുള്ള പ്രവാസ സമൂഹത്തിന്റെ പുന:സ്രിഷ്ടിയാണ്  യൂത്ത് ഫോറത്തിന്റെ ലക്ഷ്യമെന്നും യൂത്ത് ഫോറം പ്രസിഡണ്ട് സാജിദ് റഹ്മാന്‍ പറഞ്ഞു.

                   ജൂണ്‍ 15 നു നടക്കുന്ന യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായി ഖത്തറിലെ വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച മലയാളി യുവാക്കളുടെ ക്ഷണിക്കപ്പെട്ട സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം സ്വയം ബോധ്യമുള്ള യുവത്വത്തിനേ ലോകത്ത് വിപ്ലവങ്ങള്‍ സ്രിഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ, പൊതുവായ മാനവിക മൂല്യം മുന്‍ നിര്‍ത്തി പ്രവാസി സമൂഹത്തിന്റെയും അതു വഴി കേരളത്തിന്റെയും സാമൂഹിക മുന്നേറ്റത്തിന് ചാലകശക്തിയാകാന്‍ യൂത്ത് ഫോറത്തിന്റെ ഇടപെടലുകളുമായി സഹകരിക്കണമെന്ന് അദ്ദേഹം സദസ്സിനോട് ആവശ്യപ്പെട്ടു.
  
                       യൂത്ത് ഫോറം വൈസ് പ്രസിഡണ്ട് എസ്.എ. ഫിറോസ് യൂത്ത് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. അതിഥികള്‍ ആശംസകള്‍ നേര്‍ന്നു.  വൈസ് പ്രസിഡണ്ട് ഷബീര്‍ കളത്തിങ്ങല്‍ സ്വാഗതവും പട്ടുറുമാല്‍ ഫെയിം ഷഹദ് കൊടിയത്തൂര്‍ ഗാനവും അവതരിപ്പിച്ചു. വിവിധ മേഖലകളിലെ 50 ഓളം യുവാക്കള്‍ പങ്കെടുത്തു.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons