യൂത്ത് ഫോറം നിലകൊള്ളുന്നത് താഴെ തട്ടിലുള്ളവര്‍ക്കൊപ്പമാണെന്നും മരുപ്പച്ചതേടി ഇവിടെയെത്തി തളര്‍ന്നു പോയവര്‍ക്ക് കൈത്താങ്ങായും ദൌത്യം മറന്ന യുവതക്ക് വഴികാട്ടിയാകാനും യൂത്ത് ഫോറത്തിനു പിന്നില്‍ അണി നിരക്കണമെന്നും യൂത്ത് ഫോറം സെന്ട്രല്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം അബ്ദുല്‍ ഹമീദ് പറഞ്ഞു. യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തോടനുബന്ധച്ച് അല്‍ സദ്ദ് യൂണിറ്റ് സംഘടിപ്പിച്ച യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശേഷം സദസ്സിന്റെ സം ശയങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു.
യൂത്ത് ഫോറത്തിന്റെ പ്രവര്‍ത്തന ഭൂമികയായ ഖത്തറിന്റെ ഇന്നലെകളെകുറിച്ചും അഭൂതപൂര്‍വ്വമായ വളര്‍ച്ചയെ കുറിച്ചും പ്രതിപാതിച്ചു കൊണ്ട് അഹമ്മദ് ഷാഫി പ്രൊജക്ടറിന്റെ സഹായത്തോടെ നടത്തിയ അവതരണം അറിവിന്റെ പുതിയ വാതയാനങ്ങള്‍ തുറന്നിട്ടു. അതോടനു ബന്ധിച്ച് നടന്ന ക്വിസ് മത്സര വിജയികള്‍ ക്ക് സമ്മാനങ്ങള്‍ വിതരണം ച്യ്തു.
അതിഥികാളായെത്തിയ രഞ്ജിത്ത്, ബച്ചു, ജംശീര്‍ എന്നിവര്‍ ഗാനവിരുന്നൊരുക്കി.
വീല്ലേജിയോ ദുരത്തില്‍ ദുരന്തത്തില്‍ യൂത്ത് മീറ്റ് അനുശോചനം രേഖപ്പേടുത്തി.
നിരവധി അവാര്‍ ഡുകല്‍ കരസ്ഥമാക്കിയ മീല്‍സ് റെഡി ഷോര്‍ട്ട് ഫിലിം പ്രദര്‍ശനവും ചര്‍ച്ചയും നടത്തി. യൂണിറ്റ് പ്രസിഡണ്ട് ഷരീഫ് അഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ നയീമിന്റെ സമാപന പ്രസംഗം നടത്തി. പങ്കെടുത്ത 41 പേര്‍ യൂത്ത് ഫോറത്തിന്റെ ഭാവി പ്രവര്‍ ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
അല്‍ സദ്ദ് യൂത്ത് മീറ്റ് അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു.
0 comments:
Post a Comment