ബിന്‍ മഹ്മൂദ് യൂത്ത് മീറ്റ് എസ്.എ. ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു.
യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായി ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു വരുന്ന യൂത്ത് മീറ്റുകളില്‍ യുവജന പങ്കാളിത്തത്തില്‍ പുതിയ ചരിതം രചിച്ച് ബിന്‍ മഹ്മൂദ് യൂത്ത് മീറ്റ്. യൂണിറ്റ് രൂപീകരിച്ച് ഒരു മാസം പിന്നിടും മുമ്പേ വന്നെത്തിയ യൂത്ത് മീറ്റില്‍ ജാതിമത ഭേതമന്യേ 40 ഓളം യുവാക്കളാണ് പങ്കെടുത്തത്.
യൂത്ത് മീറ്റ് യൂത്ത് ഫോറം വൈസ് പ്രസിഡണ്ട് എസ്.എ. ഫിറോസ് ഉദ്ഘാടനം ചെയ്തു. പ്രവാസത്തിന്റെ ഒറ്റപ്പെടലില്‍ നിന്നും സര്‍ഗ്ഗാത്മക സാമൂഹിക സേവനത്തിന്റെ കൂട്ടായ്മയിലേക്കാണ് യൂത്ത് ഫോറം ക്ഷണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ദ്ധക്യം ബാധിച്ചു കൊണ്ടിരിക്കുന്ന യുവമനസ്സുകളില്‍ യൌവ്വനത്തിന്റെ പ്രസരിപ്പ് വീണ്ടെടുക്കാന്‍ സദസ്സിനെ അദ്ദേഹം യൂത്ത് ഫോറത്തിലേക്ക് ക്ഷണിച്ചു.
സാലിം വേളം ഖത്തറിന്റെ ചരിത്രം പ്രൊജക്റ്ററുപയോഗിച്ച് വിശദീകരിച്ചപ്പോള്‍ ഒരു ചരിത്ര ക്ലാസിന്റെ പ്രതീതി സ്രിഷ്ടിച്ചു. അതോടനുബന്ധിച്ച് ചോദ്യ ശരങ്ങളുയര്‍ത്തി ക്വിസ് പ്രോഗ്രാമും അരങ്ങേറി.
തുടര്‍ന്ന് "സൌജന്യക്കോഴി" എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രദര്‍ശനവും നടത്തി. നമ്മുടെ നാടിന്റെ ദുരവസ്ഥയെ അത് വരച്ച് കാട്ടി. അതേകുറിച്ച ചര്‍ച്ചയില്‍ സദസ്സ് ആവേശ പൂര്‍വ്വം പങ്കു കൊണ്ടു.
പരിപാടിക്കെത്തിയവര്‍ പരസ്പരം പരിചയപ്പെടലില്‍ അവരുടെ പല ജീവിതാനുഭവങ്ങളും പങ്കുവെച്ചപ്പോള്‍ ചിരിയുടെ മാലപ്പടക്കങ്ങള്‍ പൊട്ടി.
സെന്ട്രല്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ നൌഷാദ് വടുതല, സലീല്‍ ഇബ്രാഹിം തുടങ്ങിയവരും സംബന്ധിച്ചു.
യൂണിറ്റ് പ്രസിഡണ്ട് ഹര്‍ഷദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ സെക്രട്ടറി ഷിബിലി ശാന്തപുരം നന്ദി പറഞ്ഞു.
0 comments:
Post a Comment