യൂത്ത്‌ ഫോറം അല്‍ ഖോര്‍ മേഖലയിലെ പ്രചാരണ പരിപാടികള്‍ക്ക് ഉജ്ജ്വല തുടക്കം:

                     യൂത്ത്‌ ഫോറം അല്‍ ഖോര്‍ മേഖലയിലെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് യൂത്ത്‌ മീറ്റുകള്‍ നടന്നു. അല്‍ഖോര്‍ സെന്‍ട്രല്‍ യൂനിറ്റ്‌ സംകടിപ്പിച്ച യൂത്ത്‌ മീറ്റ്‌ ജുമാ നമസ്കാര ശേഷം  ഷെയ്ഖ്‌ ഈദ്‌ ചാരിറ്റി ഹാളില്‍ വെച്ച് നടന്നു. പ്രസിഡണ്ട്‌ കെ.ടി. ഹനീഫ്‌ സ്വാഗതം പറഞ്ഞു. യൂത്ത്‌ ഫോറം കേന്ദ്ര പ്രസിഡണ്ട്‌ സാജിദ് റഹ്മാന്‍ സമര്‍പ്പണ പ്രസംഗം നിര്‍വഹിച്ചു. "നമുക്കും ചുറ്റും" ക്വിസ് പ്രോഗ്രാം പരിപാടിക്ക് ഉസ്മാന്‍ പുലാപ്പറ്റ നേതൃത്വം നല്‍കി. ശിഹാബ്‌ ആന്‍ഡ്‌ പാര്‍ട്ടിയുടെ സംഘഗാനം അരങ്ങേറി. ഭാവി പരിപാടികളെ കുറിച്ച് വിശദമായ ചര്‍ച്ച നടന്നു. മേഖല പ്രസിഡണ്ട്‌ ജംഷീദ് ഇബ്രാഹിം സമാപന പ്രസംഗം നടത്തി. ക്വിസ് പ്രോഗ്രാം വിജയികള്‍ക്ക് സമ്മാന ദാനവും നടന്നു. പരിപാടിയില്‍ നാല്‍പതോളം യുവാക്കള്‍ പങ്കെടുത്തു.

അല്‍ ഖോര്‍ യൂത്ത് മീറ്റ് സാജിദ് റഹ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു.





Reported by Haneef

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons