സമൂഹത്തോടുള്ള ബാധ്യതകളില്‍ നിന്നും ഒളിച്ചോടാനുള്ള ഒളിസങ്കേതമല്ല, സേവന നിരതരായ സര്‍ഗ്ഗാത്മക യൌവ്വനത്തിന്റെ വീണ്ടെടുപ്പിനുള്ള അരങ്ങായി പ്രവാസത്തെ മാറ്റണമെന്ന് യൂത്ത് ഫോറം വൈസ് പ്രസിഡണ്ട് ഫിറോസ് കോതമംഗലം അഭിപ്രായപ്പെട്ടു. യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഐന്‍ ഖാലിദ്, സെന്ട്രല്‍ മാര്‍ക്കറ്റ് യൂണിറ്റുകള്‍ സംയുക്തമായി നടത്തിയ യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ വിധികളില്ലാതെ നന്മ കാംഷിക്കുന്ന യുവ സമൂഹം ഇതിനു പിന്നില്‍ അണി നിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐന്‍ ഖാലിദ് യൂണിറ്റ് പ്രസിഡണ്ട് അബ്ദുല്‍ വദൂദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ത്വാഹ നടത്തിയ "സെല്‍ഫ് മോട്ടിവേഷന്‍ ക്ലാസ്" പരിപാടിയില്‍ പങ്കെടുക്കാനെത്തിയ യുവ സദസ്സിന് ഊര്‍ജ്ജം പകര്‍ന്നു നല്‍കി. ഖത്തറിനെ ചരിത്ര വിവരങ്ങളുടെ പിന്‍ബലത്തില്‍ മുനീര്‍ പരിചയപ്പെടുത്തി. ഖലീല്‍, അസലം, ഫവാസ്, ശിഹാബ് എന്നിവര്‍ ഗാന വിരുന്നൊരുക്കി. യൂത്ത് ഫോറത്തിന്റെ ഭാവി പ്രവര്‍ ത്തനങ്ങള്‍ക്ക് സദസ്സ് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു. ഷാനവാസ് സമാപന പ്രസംഗം നടത്തി.
ഐന്‍ ഖാലിദ്, സെന്റ്രല്‍ മാര്‍ക്കറ്റ് യൂണിറ്റുകള്‍ സംയുക്തമായി നടത്തിയ യൂത്ത് മീറ്റ് എസ്.എ. ഫിറോസ് .ഉദ്ഘാടനം ചെയ്യുന്നു.
0 comments:
Post a Comment