പ്രതീക്ഷകള്‍ പങ്കുവെച്ച് സ്നേഹ സംഗമം


                    യൂത്ത് ഫോറം പ്രഖ്യാപന സമ്മേളത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച സ്നേഹ സംഗമം ഒരു യുവജന സംഘടനയെ കുറിച്ച വിവിധ തുറകളിലുള്ളവരുടെ പ്രതീക്ഷകളുടെയും ആശയങ്ങളുടെയും പങ്കുവെക്കലിന്റെ വേദിയായി.


                 ഉച്ച ഭക്ഷണത്തിനു ശേഷം ആരംഭിച്ച പരിപാടിക്ക് ഷബീര്‍ കളത്തിങ്കല്‍ സ്വാഗതം പറഞ്ഞു.
    യുവത്വത്തില്‍ ലോകത്തിനു പ്രതീക്ഷകള്‍ നഷ്ടപ്പെട്ടിടത്ത് വസന്തം തിരിച്ചു വരികയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത യൂത്ത് ഫോറം പ്രസിഡണ്ട് സാജിദ് റഹ്മാന്‍ പറഞ്ഞു. യുവത്വം വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവാസം തുടങ്ങിയാണ്  കേരളത്തെ രക്ഷിച്ചത്, നമ്മുടെ നാടിന്റെ അഭിവ്രുദ്ധിക്കു മുഖ്യകാരണം യൌവ്വനത്തിന്റെ ഈ സമര്‍പ്പണമാണ്. കാലക്രമേണെ യുവത്വത്തിനു വാര്‍ദ്ധക്യം ബാധിച്ചു. പ്രവാസ ഭൂമിയില്‍ അതു തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് യൂത്ത് ഫോറം നടത്തുന്നത്. സൌകര്യവും അനുഗ്രഹവും ഉപയോഗപ്പെടുത്തി സേവനങ്ങള്‍ നടത്താനും സര്‍ഗ്ഗ ശേഷിയെ നേരാം വണ്ണം ഉപയോഗപ്പെടുത്താനും യൂത്ത്ഫോറത്തോടൊപ്പം നില്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

                 പരസ്പരം കണ്ടു മുട്ടാനിടമില്ലാതെ പോകുന്ന പ്രവാസി യുവതക്ക് അതിനുള്ള വേദിയാണ് യൂത്ത് ഫോറമെന്ന് യൂത്ത് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ച വൈസ് പ്രസിഡണ്ട് എസ്.എ. ഫിറോസ് പറഞ്ഞു. ജന സേവന രംഗത്ത് യുവാക്കളുടെ കര്‍മ്മ ശേഷിയെ പ്രയോജനപ്പെടുത്തിയും തൊഴിലന്വേഷകര്‍ക്കൊരു വഴികാട്ടിയായും നല്ല കലയെ പ്രോത്സാഹിപ്പിച്ച് ഒരു പുതിയ കലാ സംസകാരം രൂപപ്പെടുത്തിയെടുത്തും കായികക്ഷമതയുള്ള ഒരു യുവ സമൂഹത്തെ വാര്‍ത്തെടുത്തും യൂത്ത് ഫോറം മലയാളി യുവത്വത്തിന്റെ ഒരു പൊതു വേദിയായി മാറാനാണുദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
                         തുടര്‍ന്ന് അതിഥികള്‍ അവരുടെ കാഴ്ച പ്പാടുകള്‍ പങ്കുവെച്ചു.
നാട്ടില്‍ സ്വയം ഒരു  പ്രസ്ഥാനം ആയിരുന്നവര്‍ ഇവിടെ എത്തി വ്യക്തിപോലുമല്ലാതെ ആയിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നതെന്നും ഒറ്റപ്പെടലിന്റെ ലോകത്തു നിന്നും അവരെ മോചിപ്പിച്ച് അവരുടെ കഴിവുകളെ സമൂഹത്തിനുപയോഗപ്പെടുത്താന്‍ മുന്നിട്ടിറങ്ങണമെന്ന് സുനില്‍ പെരുമ്പാവൂര്‍ പറഞ്ഞു.ഖത്തറിലെ യുവാക്കളുടെ ഇടയില്‍ വമ്പിച്ച മാറ്റങ്ങള്‍ വരുത്താന്‍ യൂത്ത് ഫോറത്തിനു കഴിയുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

                        വിടരും മുമ്പേ കൊഴിയുന്ന പുഷ്പമായ പ്രവാസിക്ക് കൊഴിയാതെ കനിയാകാന്‍ വ്യത്യസ്തതയുള്ള കാഴ്ചപ്പാടുമായി യുവാക്കളുടെ ഇടയിലേക്ക് ഇറങ്ങിത്തിരിച്ച യൂത്ത് ഫോറത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഹമ്മദ് സലിം പറഞ്ഞു.
യുവാക്കള്‍ക്കിടയില്‍ പരസ്പരം പ്രകാശം ചൊരിയാന്‍ ഇതിനു കഴിയട്ടെ എന്ന് ബ്ലോഗര്‍ നവാസ് പറഞ്ഞു.
                 
                            ഇന്ത്യാ ഗവണ്മെന്റിന്റെ ഏമ്പസി വഴിയുള്ള വിവിധ സേവനങ്ങള്‍ ലേബര്‍ ക്യാമ്പുകളിലും മറ്റും ജോലി ചെയ്യുന്ന താഴ്ന്ന വരുമാനക്കാരിലേക്ക് എത്തിച്ചു കൊടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍‍ യൂത്ത് ഫോറത്തിന് ഏറ്റെടുക്കാന്‍ കഴിയണമെന്ന് പ്രശസ്ത എഴുത്തുകാരന്‍ നാമൂസ് അഭിപ്രായപ്പെട്ടു. ദ്വയാര്‍ത്ഥമില്ലാത്ത കലകളെ പ്രോത്സാഹിപ്പിക്കാന്‍ മുന്നിട്ടിറങ്ങണം, വിഷയങ്ങളെ സമീപിക്കുമ്പോള്‍ ക്രിത്യമായ ശത്രുവിനെ കണ്ടെത്താന്‍ കഴിയണം, നാവറുക്കപ്പെട്ടവന്റെ നാവായി മാറണം, മാത്രു സംഘടനകളുടെ വാലായി മാറിപ്പോകരുതെന്നും നാമൂസ് പറഞ്ഞു.

                     പ്രവര്‍ത്തിക്കാന്‍ പറ്റാത്ത തരത്തിലേക്ക് മൂല്യ ശോഷണം സംഭവിച്ച സം ഘടനകളാണ് ഖത്തറില്‍ കൂടുതലെന്ന് പത്ര പ്രവര്‍ത്തകന്‍ ബിജുരാജ് പറഞ്ഞു. 10 റിയാലിന്റെ സേവനം നടത്തി പടമെടുത്ത് പത്രത്തില്‍ കൊടുക്കുക എന്നതായി മാത്രമൊതുങ്ങിയിരിക്കുന്നു പല സംഘടനകളുടെയും ചാരിറ്റി പ്രവര്‍ത്തനം.  എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങി നേരെ ഏതോ ലേബര്‍ ക്യാമ്പിലെത്തി ഇനി അടുത്ത അവധിക്കു പോകലിനു മാത്രം പുറം ലോകം കാണുന്നവരിലേക്ക് യൂത്ത് ഫോറം ഇറങ്ങി ചെല്ലണമെന്നും പരിപാടികള്‍ സംഘടിപ്പിച്ച ആളെ കാത്തിരിക്കാതെ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയണമെന്നും ബിജുരാജ് പറഞ്ഞു.

                  ചെറിയ സന്തോഷങ്ങള്‍ക്കുള്ള അവസരം നല്‍കി മാറ്റി നിര്‍ത്തപ്പെട്ടവരുടെ പ്രവാസ ജീവിതം നിറമുള്ളത്താക്കാന്‍ യൂത്ത് ഫോറത്തിനു കഴിയണമെന്ന് ഷോര്‍ട്ട് ഫിലിം ഡയറക്ടര്‍ ബിച്ചു സുലൈമാന്‍ പറഞ്ഞു. പട്ടുറുമാല്‍ ജനപിയ ഗായകനുള്ള അവാര്‍ഡ് ജേതാവും പ്രവാസിയുമായ ഷഹദ് കൊടിയത്തൂര്‍ ഗാനമാലപിച്ചു.


   പങ്കെടുത്തവരെല്ലാം തന്നെ യൂത്ത് ഫോറം മുന്നോട്ട് വെക്കുന്ന ആശയത്തോട് നിറ മനസ്സോടെ പിന്തുണ പ്രഖ്യാപിച്ചു.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Best Web Hosting Coupons