യുവത്വം ഒരു കാലഘട്ടവും ഒരു മാനസികാവസ്ഥയുമാണെന്ന് വെള്ളിയാഴ്ച നടന്ന യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത് ഫോറം സെന്ട്രല്‍ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ നൌഷാദ് വടുതല പറഞ്ഞു. പ്രവാസത്തിന്റെ യാന്ത്രിക ജീവിതത്തില്‍ പതിയെ കെട്ടടങ്ങിയ യൌവ്വനത്തെ സജീവ സാമൂഹിക ഇടപെടലിലൂടെ തിരിച്ചു പിടിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ദുരിതവും പ്രയാസവുമനുഭവിക്കുന്നവര്‍ക്ക് താങ്ങായി നിലകൊള്ളാനും പ്രതിസന്ധി ഘട്ടങ്ങളില്‍ പതറാതെ ജീവിതം നയിക്കാന്‍ അവര്‍ക്ക് കരുത്തേകാനും യുവജനങ്ങളില്‍ സേവന സന്നദ്ധത വളര്‍ ത്താനും പ്രവാസ ഭൂമികയില്‍ യുവ സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെടാനും യൂത്ത്ഫോറം പ്രതിജ്ഞാ ബദ്ധമാനെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത്ഫോറം ഖത്തറിലുടനീളം വ്യത്യസ്ത യൂണിറ്റുകളിലൂടെ ചിട്ടയായും നിരന്തരമായും നടത്തി വരുന്ന കലാ കായിക സാംസ്കാരിക സേവന പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടേതായ കയ്യൊപ്പ് ചാര്‍ത്തുവാന്‍ യുവാക്കളെ സ്നേഹ പൂര്‍വ്വം ക്ഷണിക്കുന്നതായിരുന്നു യൂത്ത് മീറ്റ്.
യുവത്വത്തിന്റെ യാതൊന്നും അടയാളപ്പെടുത്താതെ പോകുന്ന ജീവിതം വ്യര്‍ത്ഥമാണെന്ന് സൂചിപ്പിച്ച അഫ്സല്‍ ചേന്ദമംഗല്ലൂര്‍ യുവത്വത്തിന്റെ സക്രിയമായ അടയാളപ്പെടുത്തലുകള്‍ക്കുള്ള പ്രതലമൊരുക്കാന്‍ യൂത്ത് ഫോറം എന്നും മുന്നിലുണ്ടാവുമെന്ന് പ്രഖ്യാപിച്ചു. ജൂണ്‍ 15ന് നടക്കുന്ന യൂത്ത് ഫോറം പ്രഖ്യാപന സമ്മേളനത്തിലും തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനത്തിലും ആ അര്‍ത്ഥത്തിലുള്ള സഹകരണം അദ്ദേഹം ആവശ്യപ്പെട്ടു.
തുടര്‍ന്ന് നടന്ന ആവേശകരമായ ക്വിസ് മത്സരം ഖത്തറിന്റെയും കൈരളിയുടേയും ചരിത്ര വര്‍ത്തമാനങ്ങളിലൂടെയുള്ള തീര്‍ത്ഥ യാത്രയായി. ആകര്‍ഷണീയമായ അവതരന ശൈലി കൊണ്ട് ശ്രദ്ദേയമായ മത്സരത്തിന് മുഹമ്മദ് ഒഞ്ചിയം നേത്രുത്വം നല്‍കി. വിജയികള്‍ക്കുള്ള സമ്മാന ദാനം നൌഷാദ് വടുതല നിര്‍വ്വഹിച്ചു.
ശ്രദ്ദേയമായ രണ്ട് തമിഴ് ഹ്രസ്വ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. വ്രുദ്ധമാതാക്കളുടെ നൊമ്പരങ്ങളോര്‍ക്കാതെ സ്വാര്‍ത്ഥമായ പ്രവാസ ജീവിതത്തിനിടയില്‍ വല്ലപ്പോഴും ഒന്നെത്തി നോക്കി തിരിച്ചു പോകുന്ന മക്കളുടെ കഥ ക്രിത്യവും ചടുലവുമായ ഷോട്ടുകളിലൂടെ പറയുന്ന "ധ്രുവ നക്ഷത്രവും" ക്രൂരമായ അവഗണനകള്‍ക്ക് വിധേയമാകുന്ന കൌമാരക്കാരിയായ വീട്ടു വേലക്കാരിയുടെ ദയനീയ ജീവിതം വരച്ചിട്ട "ലച്ച്മിയും " നമുക്ക് ചുറ്റുമുള്ള ജീവിതങ്ങളുടെ നേര്‍ചിത്രങ്ങളായി. പ്രദര്‍ശനത്തിന് ജാസിം എന്‍.പി. നേത്രുത്വം നല്‍കി.
മുപ്പതോളം യുവാക്കള്‍ പങ്കെടുത്ത യൂത്ത്മീറ്റില്‍ ഭക്ഷണവും ഒരുക്കിയിരുന്നു.
0 comments:
Post a Comment